ETV Bharat / state

ട്രേഡ് യൂണിയന്‍ ആവശ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് എളമരം കരീം - CITU State General Secretary Elamaram Kareem MP

സമരസംഘടനകള്‍ തിരുവനന്തപുരത്ത് നടത്തിയ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് എളമരം കരീം

എളമരം കരീം എം പി  സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി  പണിമുടക്ക്  ദേശീയ പണിമുടക്ക്  CITU State General Secretary Elamaram Kareem MP  Elamaram Kareem MP
ട്രേഡ് യൂണിയന്‍ ആവശ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല;വിമര്‍ശനവുമായി എളമരം കരീം എം പി
author img

By

Published : Mar 28, 2022, 3:39 PM IST

Updated : Mar 28, 2022, 4:12 PM IST

തിരുവനന്തപുരം : മലയാളത്തിലെ വാര്‍ത്താചാനലുകള്‍ക്കെതിരെ വിമര്‍ശനവുമായി സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. ദേശീയ പണിമുടക്കിന്‍റെ പശ്ചാത്തലത്തിലാണ് എംപിയുടെ പ്രതികരണം. ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സമരസംഘടനകള്‍ തിരുവനന്തപുരത്ത് നടത്തിയ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുന്ന എളമരം കരീം

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തൊഴിലാളി മേഖലയില്‍ സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരായ ജനവികാരമാണ് പൊതു പണിമുടക്ക്. ചാനലുകള്‍ പണിമുടക്കിന്റെ പൊതുവികാരം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. പണിമുടക്കില്‍ പങ്കെടുത്ത സംഘടനകള്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രകടനത്തിനുശേഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എംപി.

Also read: ദുരിതത്തിന്‍റെ നേര്‍ക്കാഴ്ച: പണിമുടക്കില്‍ സംഘര്‍ഷം, വഴിതടയല്‍, പ്രകടനം...

സംസ്ഥാനത്ത് പണിമുടക്ക് വിജയിപ്പിച്ച സമരസമിതിയെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിനന്ദിച്ചു. സി.ഐ.ടിയു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്. എം.എസ് തുടങ്ങിയ വിവിധ സംഘടനകള്‍ സംയുക്‌തമായി ആഹ്വാനം ചെയ്‌ത പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമാണ്. 29 ന് രാത്രി 12 മണിവരെയാണ് പണിമുടക്ക്.

Last Updated : Mar 28, 2022, 4:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.