ETV Bharat / state

ഇ.ഐ.എ 2020 കരട്; വിയോജിപ്പുമായി കേരളം - eia-2020-draft

വൻകിട പദ്ധതികൾ നടക്കുമ്പോൾ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം 30 ദിവസമായി തന്നെ നിലനിർത്തണം. ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിന് ജില്ലാതല പാരിസ്ഥിതിക ആഘാത സമിതികളെ നിലനിർത്തണമെന്നും മുഖ്യമന്ത്രി

ഇ.ഐ.എ 2020 ഡ്രാഫ്റ്റ്  eia-2020-draft  സർക്കാർ ഇ.ഐ.എ 2020 ഡ്രാഫ്റ്റ്
ഇ.ഐ.എ 2020
author img

By

Published : Aug 11, 2020, 8:55 PM IST

തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തിൽ എതിർപ്പുമായി കേരളം. കേന്ദ്ര സർക്കാരിന്‍റെ നീക്കം ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബില്ലിലെ പല നിർദേശങ്ങളോടും യോജിക്കാനാകില്ല. എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തിയതിന് ശേഷമേ അന്തിമ തീരുമാനത്തിലെത്താൻ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെറുകിട ക്വാറികൾക്ക് ഖനനത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച് വിജ്ഞാപനത്തിൽ പരാമർശിക്കുന്ന നിർദേശങ്ങളിൽ എതിർപ്പുള്ളതായും മുഖ്യമന്ത്രി അറിയിച്ചു. അഞ്ച് ഹെക്‌ടർ മുതൽ 100 ഹെക്‌ടർ വരെയുള്ളവയ്ക്ക് ക്ലിയറൻസ് വേണമെന്ന നിർദേശത്തിൽ അഞ്ച് എന്നത് രണ്ടായി കുറയ്ക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. വൻകിട പദ്ധതികൾ നടക്കുമ്പോൾ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയം 30 ദിവസമായി തന്നെ നിലനിർത്തണം. ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിന് ജില്ലാതല പാരിസ്ഥിതിക ആഘാത സമിതികളെ നിലനിർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.