തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇ.ഡി ഉദ്യോഗസ്ഥർ സ്വപ്ന തടവിൽ കഴിയുന്ന അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി ചോദ്യം ചെയ്യും. ഇന്നും നാളെയുമായി ചോദ്യം ചെയ്യൽ നടക്കും.
സ്വർണക്കടത്ത് കേസിലെ പ്രതികളെ ജയിലെത്തി ചോദ്യം ചെയ്യാൻ ഇ.ഡിയ്ക്ക് കോടതി അനുമതി നൽകി. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരെ മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്. പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി നിർദേശമുണ്ട്. കസ്റ്റംസ് ചോദ്യം ചെയ്യലിലെ പുതിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് ചോദ്യം ചെയ്യാൻ അനുമതി തേടി ഇ.ഡി കോടതിയെ സമീപിച്ചത്.