ETV Bharat / state

കരമന അഷ്‌റഫ് മൗലവിയുടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ്; പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ - raid at karamana ashraf maulavi's home

അഷ്‌റഫ് മൗലവിയുടെ വീട്ടില്‍ റെയ്‌ഡ് നടത്താനെത്തിയ ഇ.ഡി സംഘത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് റെയ്‌ഡ് അവസാനിപ്പിച്ച് ഇ.ഡി മടങ്ങി

കരമന അഷ്‌റഫ് മൗലവി  അഷ്‌റഫ് മൗലവിയുടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ് നടത്തി  കരമന അഷ്‌റഫ് മൗലവിയുടെ വീട്ടില്‍ റെയ്‌ഡ്  തിരുവനന്തപുരം പൂന്തുറയിലെ വീട്ടില്‍ റെയ്‌ഡ്  E.D raid at karamana ashraf maulavi's home  karamana ashraf maulavi's home  raid at karamana ashraf maulavi's home  ED raid
കരമന അഷ്‌റഫ് മൗലവിയുടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ് നടത്തി
author img

By

Published : Dec 3, 2020, 12:26 PM IST

Updated : Dec 3, 2020, 12:47 PM IST

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാവ് കരമന അഷ്‌റഫ് മൗലവിയുടെ വീട്ടില്‍ റെയ്‌ഡ് നടത്താനെത്തിയ ഇ.ഡി സംഘത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് റെയ്‌ഡ് അവസാനിപ്പിച്ച് ഇ.ഡി മടങ്ങി. കൊച്ചിയില്‍ നിന്നുള്ള ഇഡി സംഘമാണ് ഇമാം കൗണ്‍സില്‍ സംസ്ഥാന ഭാരവാഹി കൂടിയായ അഷ്‌റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടില്‍ റെയ്‌ഡിനെത്തിയത്.

കരമന അഷ്‌റഫ് മൗലവിയുടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ്

അസിസ്റ്റന്‍റ് ഡയറക്ടര്‍ പി.വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ രാവിലെ എട്ടിന് റെയ്‌ഡ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിലായിരുന്നു പ്രതിഷേധം. വീടിനു ചുറ്റും കൂടി നിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയതോടെ ഇ.ഡി റെയ്‌ഡ് അവസാനിപ്പിച്ചു മടങ്ങി. റെയ്‌ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് എഴുതി നല്‍കിയാണ് ഇ.ഡി മടങ്ങിയത്. അസിസ്റ്റന്‍റ് ഡയറക്ടര്‍ പി. വിനോദ്‌ കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡ് അവസാനിപ്പിച്ച് ഇ.ഡി സംഘം മടങ്ങി.

Last Updated : Dec 3, 2020, 12:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.