കോഴിക്കോട്: സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ സർക്കാർ ജനങ്ങൾക്കൊപ്പമെന്നും ആശങ്ക വേണ്ടന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
വിഷയത്തെ സര്‍ക്കാര്‍ നിയമപരമായി നേരിടും. അതിനുളള വഴി തുറന്നിട്ടുണ്ട് എന്നും ഒരാഴ്‌ചയ്‌ക്കകം സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിധിക്കെതിരെ ചില മേഖലകളിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് പാടില്ലെന്നും മന്ത്രി ആവശ്യപ്പെട്ടു. ഹൈറേഞ്ച് സംരക്ഷണസമിതി ഈ ഉത്തരവിനെതിരെ വലിയ സമരാഹ്വാനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് വനംവകുപ്പ് മന്ത്രിയുടെ പ്രതികരണം.
Also Read: പരിസ്ഥിതി ലോല മേഖല: സുപ്രീം കോടതി ഉത്തരവിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി