തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ സംബന്ധിച്ച ഇളവുകളില്‍ ചൊവ്വാഴ്‌ച തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാവുക. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തല സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.
വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം, ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സമയവും ഇന്ന് തീരുമാനിക്കും.
Also read: ബിരിയാണിയില്‍ ബിയര്‍ ബോട്ടില്‍ ചില്ല്, വായില്‍ തുളച്ചുകയറി ; ഹോട്ടലുടമ നഷ്ടപരിഹാരം നൽകാൻ വിധി
സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ടുവരുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവലോകന യോഗത്തില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള മൈക്രോ കണ്ടൈന്‍മെന്‍റ് നടപടിയും ആലോചനയിലുണ്ട്.