ETV Bharat / state

ഇ പോസ് സംവിധാനം പണിമുടക്കി; സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം മുടങ്ങി - E Pos failure in Kerala

സോഫ്റ്റ്‌വെയര്‍ തകരാര്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് പൊതുവിതരണ വകുപ്പ് അധികൃതർ പറയുന്നത്.

റേഷൻ  റേഷൻ വിതരണം തടസപ്പെട്ടു  Ration supply Kerala  സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി  ഇ പോസ് സംവിധാനത്തിലെ തകരാര്‍  ration distribution has stopped  ഇ പോസ് സംവിധാനം പണിമുടക്കി  E Pos failure in Kerala  ജി ആര്‍ അനിൽ
സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം മുടങ്ങി
author img

By

Published : Jun 2, 2023, 12:44 PM IST

Updated : Jun 2, 2023, 3:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം മുടങ്ങി. ഇ പോസ് സംവിധാനത്തിലെ തകരാര്‍ കാരണമാണ് റേഷന്‍ വിതരണം വീണ്ടും മുടങ്ങിയത്. സോഫ്റ്റ്‌വെയറിന്‍റെ തകരാറാണ് റേഷന്‍ വിതരണം തടസപ്പെടാന്‍ കാരണം. ഇതോടെ സംസ്ഥാനത്താകമാനം ഉച്ചക്ക് 12 മണിവരെയുള്ള റേഷന്‍ വിതരണം ഭാഗികമായി നിലച്ചു.

ജൂണ്‍ മാസം ആദ്യം റേഷന്‍ കടകളില്‍ ഉണ്ടാകുന്ന തിരക്ക് കാരണമാണ് സോഫ്റ്റ്‌വെയര്‍ തകരാറിലായത്. നിലവില്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വൈകുന്നേരം 4 മണിക്കുള്ള റേഷന്‍ വിതരണം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. എന്‍ ഐ സിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തകരാറിലായതാണ് റേഷന്‍ വിതരണം തടസപ്പെടാനുള്ള കാരണം.

തുടരെത്തുടരെ തകരാറുകൾ : കഴിഞ്ഞ മാസവും ഇ പോസ് സംവിധാനത്തിന്‍റെ തകരാറില്‍ റേഷന്‍ വിതരണം സംസ്ഥാനമാകെ നിലയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു. രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിലെ ഇ പോസ് സംവിധാനം കൈകാര്യം ചെയ്യുന്ന കമ്പനിക്കാണ് കേരളത്തിലെയും ഇ പോസ് സംവിധാനത്തിന്‍റെ വിതരണ ചുമതല.

കഴിഞ്ഞ മാസം ഇ പോസ് സംവിധാനം തകരാറിലായപ്പോള്‍ കേരളത്തിൽ മാത്രമല്ല നിരവധി സംസ്ഥാനങ്ങില്‍ ഒരുമിച്ചാണ് തകരാറിലായതെന്നായിരുന്നു ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലിന്‍റെ പ്രതികരണം. ജനുവരിയിലും ഇ പോസ് സംവിധാനത്തിന്‍റെ തകരാര്‍ കാരണം ദിവസങ്ങളോളം റേഷന്‍ വിതരണം മുടങ്ങിയിരുന്നു.

ഇ പോസ് സംവിധാനം വഴി മാത്രമേ റേഷന്‍ വിതരണം നടത്താനാകു എന്ന സാഹര്യമുള്ളത് കൊണ്ടാണ് ഇടയ്ക്ക് റേഷന്‍ വിതരണം തടസപ്പെടുന്നതെന്നും ജനങ്ങള്‍ക്ക് ഭക്ഷണം നിരസിക്കുന്നുവെന്ന തരത്തില്‍ ആക്ഷേപം സര്‍ക്കാരിനെതിരെ ഉന്നയിക്കപ്പെടുന്നുണ്ടെന്നും മന്ത്രി അക്കാലത്ത് പ്രതികരിച്ചിരുന്നു.

പ്രതിഷേധവുമായി പ്രതിപക്ഷം : എന്നാല്‍ ഇ പോസ് സംവിധാനത്തിന്‍റെ തകരാറില്‍ യുഡിഎഫ് വലിയ രീതിയിലുള്ള ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നത്. കമ്മീഷന്‍ വാങ്ങി സര്‍ക്കാര്‍ ഏതെങ്കിലും കമ്പനികള്‍ക്ക് കരാര്‍ കൊടുക്കുന്നത് കൊണ്ടാണ് ഇ പോസ് സംവിധാനം ഇടക്കിടെ തകരാറിലാകുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആക്ഷേപിച്ചിരുന്നു.

റേഷന്‍ വ്യാപാരികളും ഇതിനെതിരെ വലിയ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ജനുവരിയില്‍ സെര്‍വറിലെ ഡാറ്റാ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി റേഷന്‍ വിതരണം തടസപ്പെട്ടപ്പോള്‍ വലിയ പ്രതിഷേധവും തര്‍ക്കങ്ങളുമായിരുന്നു പലയിടത്തും ഉണ്ടായത്.

ഇടുക്കിയിലെ തോട്ടം, കാര്‍ഷിക മേഖലകളില്‍ കാര്‍ഡ് ഉടമകളും വ്യാപാരികളുമായി തര്‍ക്കമുണ്ടായിരുന്നു. ജനുവരിയില്‍ റേഷന്‍ വിതരണം മുടങ്ങുന്ന സാഹചര്യം പതിവായതോടെ ഉടുമ്പന്‍ചോല താലൂക്കിലെ റേഷന്‍ വ്യാപാരികള്‍ ഇ പോസ് മെഷീനുകള്‍ നെടുങ്കണ്ടം സപ്ലൈ ഓഫിസില്‍ തിരികെ ഏൽപ്പിച്ച് പ്രതിഷേധിച്ചിരുന്നു.

കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മെച്ചപ്പെട്ട സെര്‍വര്‍, ഇന്‍റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി റേഷന്‍ വിതരണം സുഗമമാക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.

റേഷൻ കടകളിൽ ഇനി റാഗിപ്പൊടി: അതേസമയം റേഷന്‍ കടകള്‍ വഴി റാഗി വിതരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതിന്‍റെ ഉദ്ഘാടനം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. എന്നാല്‍ വിതരണം ഇതു വരെ ആരംഭിച്ചിട്ടില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ മലയോര ആദിവാസി മേഖലകളിലാവും ആദ്യം റാഗി വിതരണം ആരംഭിക്കുക.

Last Updated : Jun 2, 2023, 3:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.