തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചെങ്കിലും ഒരു സ്ഥാനം ഒഴിച്ചിട്ടിരുന്നു.
ഈ ഒഴിവിലേക്കാണ് എസ്.സതീഷ് എത്തുന്നത്. നിലവില്‍ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. കെ.റെയിലിനെതിരായ പ്രചരണങ്ങളില്‍ ബോധവത്കരണത്തിനായി ഭവന സന്ദര്‍ശനം നടത്താനും ഇന്ന് ചേര്‍ന്ന് സംസ്ഥാന സമിതി തീരുമാനിച്ചു.
മെയ് 30 വരെയാകും സിപിഎം നേതാക്കളുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തുക. പദ്ധതി സംബന്ധിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്താനാണ് സിപിഎം ശ്രമം. കൂടാതെ സിപിഎം രൂപം നല്‍കിയ നവകേരള രൂപീകരണ രേഖ സംബന്ധിച്ചും പ്രചരണം നടത്തും.
കോടഞ്ചേരി മിശ്ര വിവാഹത്തില്‍ ലൗ ജിഹാദ് പരാമര്‍ശം നടത്തിയ ജോര്‍ജ് എം തോമസിനെതിരെ നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ജില്ല കമ്മിറ്റിയെ സംസ്ഥാന സമിതി ചുമതലപ്പെടുത്തി. ജോര്‍ജ് എം തോമസിന്‍റെ പരാമര്‍ശം പാര്‍ട്ടി നിലപാടിനെതിരാണെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.