ETV Bharat / state

'മോൻസണുമായി സുധാകരന് അടുത്തബന്ധം'; വ്യാജനെന്നറിഞ്ഞിട്ടും പരാതി നല്‍കാത്തതെന്തെന്ന് ഡിവൈഎഫ്‌ഐ

വ്യാജ ഡോക്‌ടറാണെന്ന് അറിഞ്ഞിട്ടും മോന്‍സൺ മാവുങ്കലിനെ തള്ളി പറയാന്‍ സുധാകരന്‍ തയാറാകാത്തത് അടുത്ത ബന്ധമുള്ളതുകൊണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം

dyfi alleges that k sudhakaran had a close relationship with monson mavunkal  k sudhakaran had a close relationship with monson mavunkal  മോൻസണുമായി സുധാകരന് അടുത്ത ബന്ധം  മോന്‍സൺ മാവുങ്കൽ  monson mavunkal  monson  mavunkal  മാവുങ്കല്‍  പുരാവസ്‌തു തട്ടിപ്പ് കേസ്  പുരാവസ്‌തു തട്ടിപ്പ്  പുരാവസ്‌തു തട്ടിപ്പ് വാർത്ത  പുരാവസ്‌തു തട്ടിപ്പ് മോന്‍സൺ  എ എ റഹീം  ഡിവൈഎഫ്‌ഐ  aa rahim  സുധാകരന്‍  കെ സുധാകരന്‍  വ്യാജ ഡോക്‌ടർ  കെപിസിസി  കെപിസിസി പ്രസിഡന്‍റ്  kpcc
dyfi alleges that k sudhakaran had a close relationship with monson mavunkal
author img

By

Published : Sep 28, 2021, 5:39 PM IST

തിരുവനന്തപുരം : പുരാവസ്‌തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സൺ മാവുങ്കല്‍ വ്യാജ ഡോക്‌ടറാണെന്ന് അറിഞ്ഞിട്ടും കെ.സുധാകരന്‍ പരാതി നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ.

സൗന്ദര്യ വര്‍ധക ചികിത്സ തേടിയെന്നാണ് സുധാകരന്‍ പറഞ്ഞത്. എന്ത് ചികിത്സയാണ് നടത്തിയതെന്ന് സുധാകരന്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടറി എ.എ റഹീം ആവശ്യപ്പെട്ടു.

ALSO READ: തട്ടിപ്പുകാരൻ എന്നറിഞ്ഞിരുന്നെങ്കില്‍ കെ.സുധാകരൻ അവിടെ പോകുമോ ; പിന്തുണച്ച് വി.ഡി സതീശന്‍

വ്യാജ ഡോക്‌ടറാണെന്ന് അറിഞ്ഞിട്ടും മോന്‍സൺ മാവുങ്കലിനെ തള്ളി പറയാന്‍ സുധാകരന്‍ തയ്യാറാകാത്തത് അടുത്ത ബന്ധമുള്ളതുകൊണ്ടാണ്. സുധാകരന്‍ പലതും മറച്ചുപിടിക്കുകയാണ്. വ്യാജന്‍റെ അടുത്ത് ചികിത്സയ്‌ക്ക് പോയ സുധാകരനാണ് കേരളത്തിലെ കോണ്‍ഗ്രസിനെ ചികിത്സിക്കുന്നത് എന്നത് വലിയ തമാശയാണ്.

ഇങ്ങനെയാണ് പോക്കെങ്കില്‍ മാവുങ്കലിന്‍റെ മ്യൂസിയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസും ഉടന്‍ എത്തും. കേസില്‍ പൊലീസിന് വീഴ്‌ച വന്നുവെന്ന് കരുതുന്നില്ല. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന് തട്ടിപ്പില്‍ പങ്കുണ്ടെങ്കില്‍ സര്‍ക്കാര്‍ ആരേയും സംരക്ഷിക്കില്ലെന്നും റഹീം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.