ETV Bharat / state

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; കൃത്യത്തിന് മുൻപ് അടൂർ പ്രകാശ് പ്രതികളെ കണ്ടതായി എ.എ റഹീം - dyfi

ഷജിത്തിനെയും മറ്റു പ്രതികളെയും അറിയില്ലെന്ന് പറയുന്ന അടൂർ പ്രകാശ് എന്തിനാണ് അവരെ കണ്ടതെന്ന് വ്യക്തമാക്കണമെന്നും ആരോപണം. ഡി.സി.സി നേതാവ് പുരുഷോത്തമൻ നായർക്ക് ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ടെന്നും റഹീം ആരോപിച്ചു.

എ.എ റഹീം  വെഞ്ഞാറമൂട് ഇരട്ട കൊലപാതകം  അടൂർ പ്രകാശ്  ഗൂഢാലോചന  dyfi  adoor prakash
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; അടൂർ പ്രകാശ് കൃത്യത്തിന് മുൻപ് പ്രതികളെ കണ്ടതായി എ.എ റഹീം
author img

By

Published : Sep 4, 2020, 2:16 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ അടൂർ പ്രകാശിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഡി.വൈ.എഫ്.ഐ. അടൂർ പ്രകാശ് എം.പി കൃത്യത്തിന് മുൻപ് മരുതംമൂട് എത്തി ഷജിത്തിനെ കണ്ടതായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ആരോപിച്ചു. ഷജിത്തിനെയും മറ്റു പ്രതികളെയും അറിയില്ലെന്ന് പറയുന്ന അടൂർ പ്രകാശ് എന്തിനാണ് അവരെ കണ്ടതെന്ന് വ്യക്തമാക്കണമെന്നും ആരോപണം. ഡി.സി.സി നേതാക്കളായ ആനക്കുടി ഷാനവാസ്, ആനാട് ജയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാവായ പുരുഷോത്തമൻ നായർ എന്നിവർക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും പുരുഷോത്തമൻ നായർക്ക് ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ടെന്നും റഹീം ആരോപിച്ചു.

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; അടൂർ പ്രകാശ് കൃത്യത്തിന് മുൻപ് പ്രതികളെ കണ്ടതായി എ.എ റഹീം

കഴിഞ്ഞ ദിവസം പിടിയിലായ ഉണ്ണി ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻ്റാണ്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടും ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് കോൺഗ്രസ് പ്രതികളെ സംരക്ഷിക്കുന്നു എന്നതിൻ്റെ തെളിവാണെന്നും അടൂർ പ്രകാശിൻ്റെ നേതൃത്വത്തിൽ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുവെന്നും എ.എ റഹീം പറഞ്ഞു.

കൊന്നിട്ടും പക തീരാതെ മരിച്ചവരുടെ കുടുംബത്തെ കോൺഗ്രസ് അവഹേളിക്കുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റഹീം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.