ETV Bharat / state

Vizhinjam Drugs Party : വിഴിഞ്ഞത്ത് വന്‍ ലഹരിപ്പാര്‍ട്ടി ; സ്‌റ്റാമ്പ്, എംഡിഎംഎ ഉൾപ്പടെ പിടിച്ചു, നിരവധി പേർ കസ്‌റ്റഡിയിൽ - എക്സൈസ് സംഘം നടത്തിയ പരിശോധന

Drugs Party at Vizhinjam | MDMA | Stamp | എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്‌റ്റാമ്പ്, എംഡിഎംഎ ഉൾപ്പടെയുള്ള മാരക മയക്കുമരുന്നുകളുമായി നിരവധി പേർ കസ്‌റ്റഡിയിൽ

drugs party at vizhinjam  mdma and stamp are siezed  വിഴിഞ്ഞത്ത് ലഹരി പാർട്ടി  സ്‌റ്റാമ്പ് എംഡിഎംഎ ഉൾപ്പെടെ പിടിയില്‍  എക്സൈസ് സംഘം നടത്തിയ പരിശോധന
Drugs Party Vizhinjam: സ്‌റ്റാമ്പ് എംഡിഎംഎ ഉൾപ്പെടെ വിഴിഞ്ഞത്ത് വന്‍ ലഹരിപാർട്ടി; നിരവധി പേർ കസ്‌റ്റഡിയിൽ
author img

By

Published : Dec 5, 2021, 5:11 PM IST

Updated : Dec 5, 2021, 5:36 PM IST

തിരുവനന്തപുരം : വിഴിഞ്ഞത്ത് ലഹരി പാർട്ടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സ്‌റ്റാമ്പ്, എംഡിഎംഎ ഉൾപ്പടെയുള്ള മാരക മയക്കുമരുന്നുകളുമായി നിരവധി പേർ കസ്‌റ്റഡിയിൽ. വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരക്കാട്ട് റിസോർട്ടിൽ നിന്നാണ് ലഹരി വസ്‌തുക്കളുമായി 50 പേരെ കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്‌. സംഘത്തില്‍ സ്ത്രീകളും പുരുഷന്‍മാരുമുണ്ട്.

നിർവാണ മ്യൂസിക് ഫെസ്‌റ്റ്‌ എന്ന പേരിലാണ് ഇവർ ഡിജെ പാർട്ടി സംഘടിപ്പിച്ചത്. ആളൊന്നിന് 1000 രൂപ ആയിരുന്നു ഫീസ്. ഇന്നലെയും ഇന്നും ആയിട്ടാണ് പാർട്ടി സംഘടിപ്പിച്ചിരുന്നത്. എക്സൈസ് എൻഫോഴ്‌സ്‌മെന്‍റിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌.

Vizhinjam Drugs Party : വിഴിഞ്ഞത്ത് വന്‍ ലഹരിപ്പാര്‍ട്ടി ; സ്‌റ്റാമ്പ്, എംഡിഎംഎ ഉൾപ്പടെ പിടിച്ചു, നിരവധി പേർ കസ്‌റ്റഡിയിൽ

മുഖ്യ പ്രതികൾ ഉൾപ്പടെ പിടിയിലായിട്ടുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ വ്യക്തമായി പറയാൻ കഴിയൂവെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍റെ നേതൃത്വത്തിലായിരുന്നു ഡിജെ പാർട്ടി. ഇയാളെയും സഹായിയായ ഷാൻ പീറ്ററിനെയും എക്സൈസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

ALSO READ: Sandeep Murder : സന്ദീപിന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായവും ഭാര്യയ്ക്ക് ജോലിയും ഉറപ്പാക്കുമെന്ന് കോടിയേരി

വാട്ട്‌സ്ആപ്പ് കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ആണ് ഡി.ജെ സംഘടിപ്പിച്ചത്. റിസോർട്ടിന് മദ്യം വിളമ്പാനുള്ള ലൈസൻസ് ഇല്ല. ബോട്ട് മാർഗം മാത്രമേ റിസോർട്ടിൽ എത്താനാവുകയുമുള്ളൂ. എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയ റിസോർട്ട് അധികൃതരുടെ ഇടപെടലുകള്‍ സംശയത്തിന്‍റെ നിഴലിലാണ്.

മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു അക്ഷയ് മോഹൻ. കസ്‌റ്റഡിയിലെടുത്ത പലരും ലഹരി മയക്കത്തിൽ ആയതിനാൽ ചോദ്യം ചെയ്യലിന് തടസമുണ്ട്.

Last Updated : Dec 5, 2021, 5:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.