ETV Bharat / state

CPM Worker| ലഹരി മാഫിയ സിപിഎം നേതാവിന്‍റെ വീട് അടിച്ചു തകർത്തു - കഴക്കൂട്ടത്ത് അക്രമണം

കഴക്കൂട്ടത്തെ സിപിഎം (kazhakuttom CPM) നേതാവിന്‍റെ (CPM activist Thiruvananthapuram) വീടിന് നേരെയാണ് ആക്രമണം. ലഹരിമാഫിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു (kazhakuttom Police)

thiruvananthapuram  Drug mafia  Drug mafia attack Kazhakoottam  Kazhakoottam news  ലഹരിമാഫിയ  കഴക്കൂട്ടത്ത് അക്രമണം  തിരുവനന്തപുരം വാര്‍ത്ത
Drug mafia attack | കഴക്കൂട്ടത്ത് ലഹരി മാഫിയയുടെ അക്രമം; സിപിഎം നേതാവിന്‍റെ വീട് അടിച്ചു തകർത്തു
author img

By

Published : Nov 21, 2021, 8:23 AM IST

Updated : Nov 21, 2021, 8:56 AM IST

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി മാഫിയയുടെ അക്രമം. സിപിഎം നേതാവിന്‍റെ (kazhakuttom CPM) വീട് അടിച്ചു തകർക്കുകയും വീടിന് നേരെ നാടൻ ബോംബെറിയുകയും ചെയ്‌തു (CPM activist Thiruvananthapuram). വാഹനവും തകർത്തു. സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്‍റെ വീടിനു നേരെ ഇന്നലെ (ശനിയാഴ്ച) രാത്രി 11 മണിയോടെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. (kazhakuttom Police)

ലഹരി മാഫിയ വീട് ആക്രമിച്ച ഷിജു സംസാരിക്കുന്നു.

ബൈക്കിൽ എത്തിയ സംഘം വാളുമായി ചാടിയിറങ്ങി വീടിന്‍റെ ഗേറ്റ് ചവിട്ടി പൊളിക്കുന്നത് കണ്ടതോടെ മുറ്റത്തു നിന്നിരുന്ന ഷിജു വീട്ടിൽ കയറി വാതിൽ അടച്ചു രക്ഷപ്പെടുകയായിരുന്നു. ഷിജുവിനെ കൊല്ലുമെന്ന് പോർവിളി മുഴക്കിയ സംഘം വീടിന്‍റെ ജനാലകൾ വെട്ടി പൊളിച്ചു. വീട്ടിനു പുറത്തെ ബഹളം കേട്ട് മുറിയില്‍ ഉറങ്ങുകയായിരുന്നു കുഞ്ഞിനെയെടുത്ത് ഷിജുവിന്‍റെ ഭാര്യ ശാലിനി അടുക്കളഭാഗത്തേക്ക് ഓടിയതിനാൽ ബോംബേറില്‍ പരിക്കേറ്റില്ല.

also read: Adimali Acid Attack| അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം,കാഴ്‌ച നഷ്ടമായി ; യുവതി അറസ്റ്റില്‍

ബോംബേറ് നടക്കുമ്പോൾ ഷിജുവിനു പുറമേ ഭാര്യയും രണ്ടു മക്കളും വീട്ടിൽ ഉണ്ടായിരുന്നു. തുമ്പ - കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തിയിരുന്നു. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. അതേസമയം കഴിഞ്ഞയാഴ്ച നെഹ്റു ജംഗ്ഷനിൽ വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റിരുന്നു ഇതിലെ പ്രതിയെ തുമ്പ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കഴക്കൂട്ടം തുമ്പ പ്രദേശങ്ങളിൽ ലഹരിമാഫിയയുടെ ആക്രമണങ്ങൾ പതിവായിരിക്കുകയാണ്.

Last Updated : Nov 21, 2021, 8:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.