തിരുവനന്തപുരം: പെൻസിൽ മുനയിൽ മനോഹര ശിൽപങ്ങൾ തീര്‍ത്ത് നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ സ്വദേശി മനോജ്. ഗണപതി, ഇന്ത്യൻ ഭൂപടം, താജ്മഹൽ, ശ്രീബുദ്ധൻ തുടങ്ങി അഞ്ഞൂറിലധികം വ്യത്യസ്ത രൂപങ്ങളാണ് മനോജ് ഇതിനോടകം പെൻസിൽ മുനയിൽ തീർത്തത്. വയനാട്ടിൽ വെറ്റെറിനറി ഡോക്ടർ പഠനം പൂർത്തിയാക്കിയ മനോജിന് ഈച്ച എന്ന സിനിമയിലെ മൈക്രോ ആർട്ട് രൂപങ്ങളാണ് പെൻസിൽ കൊണ്ടുള്ള വിസ്മയങ്ങൾ തീർക്കാൻ പ്രചോദനമായത്.
രൂപങ്ങൾ നിര്‍മ്മിക്കാന്‍ മൂന്ന് മുതൽ പത്ത് ദിവസം വരെ വേണ്ടി വരുമെന്ന് മനോജ് പറയുന്നു. അതീവ ശ്രദ്ധയും ക്ഷമയുമാണ് പെന്‍സില്‍ മുനയില്‍ ശില്‍പങ്ങള്‍ തീര്‍ക്കുന്നതിന് വേണ്ടത്. താന്‍ നിര്‍മ്മിക്കുന്ന ശില്‍പ്പങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുന്നതിന് എക്സിബിഷനും മനോജ് ഒരുക്കുന്നു. ഇതുവഴി ലഭിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നത് പുതിയ തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കണമെന്നാണ് മനോജിന്റെ ആഗ്രഹം. നിരവധി പുരസ്കാരങ്ങളും മനോജിനെ തേടിയെത്തിയിട്ടുണ്ട്.