തലസ്ഥാനത്ത് വീണ്ടും അജ്ഞാത ഡ്രോൺ കണ്ടതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സെക്രട്ടേറിയറ്റിന് സമീപത്തൂടെ ഡ്രോണ്‍ പറക്കുന്നത് ഒരു യാത്രക്കാരന്‍റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇയാള്‍ സംഭവം പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് ആസ്ഥാനത്തിന് മുകളിലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ്പൊലീസ് വ്യക്തമാക്കിയത്. പരിശോധനകളിൽ സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡ്രോൺ വിദേശനിർമ്മിത കളിപ്പാട്ടമാകാമെന്ന നിഗമനവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. കാഴ്ചയില്‍ സാധാരണ ഡ്രോണുകളോട് സാമ്യം തോന്നിക്കുന്ന ഇത്തരം കളിപ്പാട്ട ഡ്രോണുകള്‍ക്ക് നാലും അഞ്ചും കിലോമീറ്ററുകള്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. എന്നാല്‍ ഈ ഡ്രോണ്‍ നിയന്ത്രിച്ചതാരാണെന്ന കാര്യത്തില്‍ അന്വേഷണം നടക്കും എന്നും പൊലീസ് വ്യക്തമാക്കി.
തലസ്ഥാനത്ത് വീണ്ടും അജ്ഞാത ഡ്രോണ്‍ - തലസ്ഥാനത്ത് വീണ്ടും അജ്ഞാത ഡ്രോണ്‍
രാത്രി പതിനൊന്ന് മണിയോടെയാണ് സെക്രട്ടേറിയറ്റിന് സമീപത്ത് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്.
തലസ്ഥാനത്ത് വീണ്ടും അജ്ഞാത ഡ്രോൺ കണ്ടതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സെക്രട്ടേറിയറ്റിന് സമീപത്തൂടെ ഡ്രോണ്‍ പറക്കുന്നത് ഒരു യാത്രക്കാരന്‍റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഇയാള്‍ സംഭവം പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് ആസ്ഥാനത്തിന് മുകളിലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ്പൊലീസ് വ്യക്തമാക്കിയത്. പരിശോധനകളിൽ സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡ്രോൺ വിദേശനിർമ്മിത കളിപ്പാട്ടമാകാമെന്ന നിഗമനവും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. കാഴ്ചയില്‍ സാധാരണ ഡ്രോണുകളോട് സാമ്യം തോന്നിക്കുന്ന ഇത്തരം കളിപ്പാട്ട ഡ്രോണുകള്‍ക്ക് നാലും അഞ്ചും കിലോമീറ്ററുകള്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. എന്നാല്‍ ഈ ഡ്രോണ്‍ നിയന്ത്രിച്ചതാരാണെന്ന കാര്യത്തില്‍ അന്വേഷണം നടക്കും എന്നും പൊലീസ് വ്യക്തമാക്കി.
തലസ്ഥാനത്ത് വീണ്ടും ഭീതി പരത്തി അജ്ഞാത ഡ്രോൺ. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം രാത്രി പരിനൊന്ന് മണിയോടെ ഡ്രോൺ കണ്ടുവെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ. പ്രകാശമുള്ള ഒരു ഡ്രോൺ പറക്കുന്നത് കണ്ടതായി ഒരു യാത്രക്കാരനാണ് ഇന്നലെ രാത്രി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. പൊലീസ് ആസ്ഥാനത്തിന് മുകളിലും പദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്തും 2 ദിവസം മുമ്പ് ഡ്രോൺ കണ്ടത് സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെയാണ് പുതുതായി ഡ്രോൺ കണ്ടെത്തിയത്.
Conclusion: