തിരുവനന്തപുരം: വർഷങ്ങളായി കുടിവെളളക്ഷാമത്തിന് പരിഹാരമില്ലാതെ പേരൂർക്കട എ.കെ.പി നഗർ. അറുപതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് വല്ലപ്പോഴുമാണ് വെള്ളം കിട്ടുന്നത്. കുടിവെള്ളത്തിന്റെ പേരിൽ പ്രദേശവാസികൾ തമ്മിൽ കലഹവും ഇവിടെ പതിവാണ്.
ഉയർന്ന പ്രദേശമായ എ.കെ.പി നഗറിൽ പൊതു പൈപ്പുണ്ടെങ്കിലും വെള്ളം കിട്ടുന്നത് രണ്ടാഴ്ചയിലൊരിക്കൽ മാത്രമാണ്. അതും കഷ്ടിച്ച് ഒരു മണിക്കൂർ നേരം. ആർക്കും വെളളം തികയാത്തതിനാൽ പലപ്പോഴും വെള്ളത്തിനായി ആളുകള്‍ പരസ്പരം കലഹിക്കാറുണ്ട്.
വീടുകളിലേക്കുള്ള പൈപ്പുകളിൽ വെള്ളം വന്നില്ലെങ്കിലും ബില്ല് കൃതമായി അടക്കേണ്ടിവരാറുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്. 200 മീറ്ററോളം താഴെ നിന്ന് ചുമട്ടുവെള്ളമെത്തിക്കേണ്ട ഗതികേടാണ് പ്രദേശവാസികൾക്ക്. ഉപതെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലെങ്കിലും പ്രശ്ന പരിഹാരത്തിന് നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.