തിരുവനന്തപുരം: ലോകത്താകമാനം പടരുന്ന ഒമിക്രോണ്‍ വകഭേദം കൊവിഡ് എന്ന ഭീഷണിയെ ഇല്ലാതാക്കാന്‍ സാധ്യതയെന്ന് വിദഗ്‌ദാഭിപ്രായം.
ഒരോ തവണയും വൈറസുകളിലുണ്ടാകുന്ന ജനിതക മാറ്റങ്ങള്‍ പല വൈറസുകളുടേയും അവസാനത്തിന് കാരണമായിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി ഡോ: സുല്‍ഫി നൂഹ് പറഞ്ഞു.
ഒമിക്രോണിന്‍റെ അതിതീവ്ര വ്യാപനം മൂലവും വാക്‌സിനേഷന്‍ കൊണ്ടും കൂടുതല്‍ പേരില്‍ ആന്‍റിബോഡി ഉണ്ടാവുകയും ചെയ്യും. ഇത് കൊവിഡിനെ ദുര്‍ബലമാക്കുമെന്നാണ് ആരോഗ്യ വിദഗ്‌ദരുടെ ഇപ്പോഴത്തെ വിലയിരുത്തല്‍.
എന്നാല്‍ കൊവിഡ് വൈറസിന്‍റെ പ്രവചനാതീത സ്വഭാവം ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഡോ: സുല്‍ഫി നൂഹ് സംസാരിക്കുന്നു.