തിരുവനന്തപുരം : ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളയ്‌ക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ നമ്മുടെ കുട്ടികൾ സ്‌കൂളുകളിലേക്ക് തിരികെയെത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്.
ALSO READ: ഈ അധ്യയന വർഷം പുതിയ ഹയർസെക്കൻഡറി ബാച്ചുകൾ ഇല്ല
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഇടയ്ക്കിടെ കൈകൾ വൃത്തിയായി കഴുകുക, കൈകൾ കൊണ്ട് വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങൾ സ്‌പർശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് കുട്ടികൾ പ്രധാനമായും ശീലമാക്കേണ്ടത്. ഇത്തരം ശീലങ്ങൾ പ്രാവർത്തികമാക്കാൻ രക്ഷിതാക്കളും കുട്ടികളെ പരിശീലിപ്പിക്കണം.
പ്രതിരോധ വാക്‌സിനുകൾ സ്വീകരിച്ചെന്ന് ഉറപ്പുവരുത്തേണ്ടതും രക്ഷിതാക്കളുടെ കടമയാണ്. കുട്ടികളുടെ പ്രതിരോധശേഷി സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ പീഡിയാട്രീഷനെ കണ്ട ശേഷം തീരുമാനമെടുക്കുക.
കുട്ടികൾ സ്‌കൂളുകളിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾ കുട്ടികൾക്ക് നൽകേണ്ട ഉപദേശങ്ങള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ചും ശിശുരോഗ വിദഗ്‌ധൻ ഡോ. ആർ. അഭിറാം ചന്ദ്രൻ സംസാരിക്കുന്നു.