ETV Bharat / state

ഡോ. മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി

സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജിനാണു പകരം ചുമതല.

author img

By

Published : Jul 7, 2021, 6:14 AM IST

Dr. Mohammad Ashil  Social Security Mission  ഡോ. മുഹമ്മദ് അഷീൽ  സാമൂഹ്യ സുരക്ഷാമിഷന്‍  ഷീബ ജോർജ്  ആരോഗ്യ വകുപ്പ്  കൊവിഡ് പ്രതിരോധം
ഡോ. മുഹമ്മദ് അഷീലിനെ സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാതിനെ തുടർന്നാണ് മാറ്റം. ആരോഗ്യ വകുപ്പിലെ അസി.സർജനാണ് മുഹമ്മദ് അഷീൽ. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജിനാണു പകരം ചുമതല.

ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്താണ് സാമൂഹ്യ സുരക്ഷാമിഷന്‍ തലപ്പത്ത് ഡപ്യൂട്ടേഷനിൽ അഷീലിനെ നിയമിച്ചത്. അദ്ദേഹത്തിൻ്റെ കൂടി ആവശ്യം പരിഗണിച്ചാണ് സർക്കാർ ആരോഗ്യ വകുപ്പിലേക്ക് മാറ്റം നൽകിയിരുന്നത്.

ALSO READ: ജനസംഖ്യയുടെ മൂന്നിലൊന്നാളുകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി സംസ്ഥാനം

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഡോ. മുഹമ്മദ് അഷീല്‍. ലോക്ക്ഡൗൺ നിയന്ത്രണങ്ങളടക്കം പല വിഷയങ്ങളിലും സംസ്ഥാന സർക്കാരിന്‍റെ വക്താവായി മാധ്യമങ്ങളിലൂടെ നിറഞ്ഞ നിന്നിരുന്നു അഷീൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.