തിരുവനന്തപുരം : വീണ്ടുമൊരു ലോക ക്യാന്‍സര്‍ ദിനം. ആരോഗ്യകരമായ ജീവിതം നയിച്ച് ക്യാന്‍സറിനെ അകറ്റി നിര്‍ത്തുന്നതുള്‍പ്പടെ നിര്‍ണായകമായ അറിവുകള്‍ ഇ.ടി.വി ഭാരതിനോട് പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്‍ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.സി കലാവതി.
കേരളത്തിലെ പുരുഷന്മാരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നവയാണ് ശ്വാസകോശ അര്‍ബുദം, വായിലെ ക്യാന്‍സര്‍ എന്നിവ. പുകയില ഉപയോഗവുമായി ബന്ധപ്പെട്ട അര്‍ബുദങ്ങളാണ് ഇവിടുത്തെ പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്നത്. പ്രോസ്‌ട്രേറ്റ് ഗ്രന്ഥിയിലെ ക്യാന്‍സറും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വൻകുടലിലെ അര്‍ബുദം സ്ത്രീകളിലും പുരുഷന്മാരിലും പൊതുവെയുണ്ട്.
സ്ത്രീകളിൽ സ്‌തനാർബുദമാണ് കൂടുതല്‍. തൈറോയ്‌ഡ് ഗ്രന്ഥി, ഗർഭാശയ ഗളം, അണ്ഡാശയം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളും സ്ത്രീകളിൽ കണ്ടുവരുന്നുവെന്ന് ഡോ. എം.സി കലാവതി വിശദീകരിക്കുന്നു.