തിരുവനന്തപുരം: കേരളത്തിൽ അതിവേഗ ഗതാഗതസംവിധാനം അനിവാര്യമെന്ന് സിൽവർലൈൻ സംവാദത്തിൽ പദ്ധതിയെ അനുകൂലിക്കുന്ന ഡോക്‌ടർ കുഞ്ചെറിയ പി ഐസക്. റോഡ് ഗതാഗതത്തിനും ദേശീയപാത വികസനത്തിനും പരിമിതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഏറ്റവും വേഗത്തിൽ ഓടുന്ന ട്രെയിനുകൾക്ക് പോലും 60 കിലോമീറ്റർ വേഗം മാത്രമാണുള്ളത്. ജനശതാബ്‌ദിയോ രാജധാനിയോ മാത്രം കേരളത്തിൻ്റെ ആവശ്യത്തിന് പോരാ. എല്ലാ സൗകര്യങ്ങളോടും കൂടിയ ഗതാഗതം ഒരുക്കിയാൽ വരുമാനം വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർലൈൻ പദ്ധതിയെ അനുകൂലിക്കുന്ന മൂന്നു പാനലിസ്റ്റുകളും എതിർക്കുന്ന ഒരാളുമാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. എതിർക്കുന്നവരിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ ആർ.വി.ജി മേനോൻ മാത്രമാണുള്ളത്. കെ-റെയിൽ സംവാദത്തിൽ അതൃപ്‌തി വെളിപ്പെടുത്തി ആർ.വി.ജി മേനോൻ രംഗത്തെത്തിയിരുന്നു.
READ MORE:കെ-റെയിൽ സംവാദം ആരംഭിച്ചു; പ്രതികൂലിക്കുന്നവരിൽ ആർ.വി.ജി മേനോൻ മാത്രം