ETV Bharat / state

ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ പ്രതിഷേധം ശക്തം

author img

By

Published : Aug 2, 2019, 7:45 PM IST

തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിൽ മെഡിക്കൽ വിദ്യാർഥികൾ നിരാഹാര സമരം ആരംഭിച്ചു

ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രതിഷേധത്തിന്‍റെ ഭാഗമായി മെഡിക്കൽ വിദ്യാർഥികൾ ഇന്ന് പഠിപ്പുമുടക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിൽ മെഡിക്കൽ വിദ്യാർഥികൾ നിരാഹാര സമരവും ആരംഭിച്ചു. ബില്ലിനെതിരെ മെഡിക്കൽ വിദ്യാർഥികൾ കഴിഞ്ഞ ദിവസം രാജ്ഭവന് മുന്നിൽ നിരാഹാരസമരം സംഘടിപ്പിച്ചിരുന്നു. ഇത് പിന്നീട് മെഡിക്കൽ കോളജുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജിലെ നിരാഹാരസമരത്തിന് പിന്തുണയറിച്ച് രക്ഷിതാക്കളും എത്തിച്ചേര്‍ന്നു. രോഗികളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ സമരം ശക്തമാക്കാനാണ് തീരുമാനം.

തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിൽ മെഡിക്കൽ വിദ്യാർഥികളുടെ നിരാഹാര സമരം

തുടർ സമരപരിപാടികൾ ഞായാറാഴ്‌ച ആലുവയിൽ ചേരുന്ന ഐഎംഎ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റി യോഗം ചർച്ച ചെയ്‌ത് തീരുമാനിക്കും. വിദ്യാർഥി വിഭാഗമായ എംഎസ്എന്‍ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം രാജ്യസഭ അംഗീകാരം നൽകിയ നൽകിയ ബില്ലിൽ ഭേദഗതികൾ ഉണ്ടായിട്ടുപോലും കാര്യമായ ഒരു മാറ്റത്തിനും തയ്യാറാകാത്ത നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഐഎംഎ വ്യക്തമാക്കി.

Intro:ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കൽ വിദ്ധ്യാർത്ഥികൾ ഇന്ന് പഠിപ്പുമുടക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിനു മുന്നിൽ മെഡിക്കൽ വിദ്യാർത്ഥികൾ നിരാഹാര സമരവും ആരംഭിച്ചു.Body:ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെ മെഡിക്കൽ വിദ്ധ്യാർത്ഥികൾ കഴിഞ്ഞ ദിവസം
രാജ്ഭവനു മുന്നിൽ നിരാഹാര സമര മനുഷ്ഠിച്ചിരുന്നു. ഈ സമരമാണ് മെഡിക്കൽ കോളേജുകളിലേയ്ക്ക് വ്യാപിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കൽ വിദ്യാർത്ഥികൾ ഇന്ന് ക്ലാസുകൾ ബഹിഷ്കരിച്ചു. നിരാഹാര സമരവും തുടരുന്നുണ്ട്. സമരത്തിന് പിന്തുണയറിച്ച് രക്ഷിതാക്കളും എത്തി.
ഐ.എം.എയുടെ നേതൃത്വത്തിലാണ് സമരം. രോഗികളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ സമരം ശക്തമാക്കാനാണ് തീരുമാനം.

ബൈറ്റ്.
ഡോ. ബിനോയ്
എം.എസ്. എൻ. സ്റ്റേറ്റ് ചെയർമാൻ.

കഴിഞ്ഞ ദിവസം രാജ്യസഭ അംഗീകാരം നൽകിയ നൽകിയ ബില്ലിൽ ഭേദഗതികൾ ഉണ്ടായിട്ടുപോലും കാര്യമായ ഒരു മാറ്റത്തിനും തയ്യാറാകാത്ത നിലപാട് അംഗീകരിക്കാനാകില്ലെന്നാന്ന് ഐ.എം.എ വ്യക്തമാക്കുന്നത്. തുടർ സമരപരിപാടികൾ ഞായാറാഴ്ച ആലുവയിൽ ചേരുന്ന ഐ എം എ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചർച്ച ചെയ്തു തീരുമാനിക്കും. വിദ്യാർത്ഥി വിഭാഗമായ എം.എസ്. എൻ ഉം തുടർ സമരപരിപാടി കർ ചർച്ച ചെയ്യാൻ യോഗം ചേരുന്നുണ്ട്.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.