തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനം ആര്യ രാജേന്ദ്രന് നൽകാനുള്ള സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൻ്റെ തീരുമാനത്തിന് ജില്ലാകമ്മിറ്റി അംഗീകാരം നൽകി. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് മുടവൻമുകൾ കൗൺസിലറായ അര്യയെ മേയറാക്കാൻ തീരുമാനിച്ചത്. നാളെ സിപിഎം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ .
തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായി ഡി സുരേഷ്‌കുമാറിനെയും തീരുമാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മലയിൻകീഴ് ഡിവിഷനിൽ നിന്നുള്ള അംഗമാണ് സുരേഷ്‌കുമാർ.