ETV Bharat / state

സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു - റേഷൻ

സാങ്കേതിക പ്രശ്നം മാത്രമാണുണ്ടായതെന്നും എത്രയും വേഗം മെഷീനുകളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാകുമെന്നും സിവിൽ സപ്ലൈസ് വകുപ്പ്

Distribution of rations was disrupted in the state  സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടു  റേഷൻ  Distribution of rations
റേഷൻ
author img

By

Published : Jun 18, 2020, 3:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം തടസപ്പെട്ടു. ഇന്‍റർനെറ്റ് തകരാറിനെ തുടർന്ന് ഇ-പോസ് മെഷീൻ പ്രവർത്തിക്കാതായതാണ് റേഷൻ വിതരണം മുടങ്ങാൻ കാരണം. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടുമെന്ന് റേഷൻ കടയുടമകൾ വ്യക്തമാക്കി.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഇ- പോസ് മെഷീനുകൾ പ്രവർത്തിക്കാതായത്. ഇതോടെ റേഷൻ വാങ്ങാനെത്തിയവരുടെ വിരലടയാളം ഇ- പോസ് മെഷീനുകളിൽ പതിപ്പിക്കാൻ കഴിയാതെയായി. പലയിടത്തും വ്യാപരികളും റേഷൻ വാങ്ങാനെത്തിയവരും തമ്മിൽ തർക്കമുണ്ടായതോടെ ഉച്ചയ്ക്കു ശേഷം കടയടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചു. അടിയന്തരമായി സർക്കാർ പ്രശ്നം പരിഹരിച്ചിലെങ്കിൽ നാളെ മുതൽ അനിശ്ചിതകാലത്തേയ്ക്ക് കടകൾ അടച്ചിടാനാണ് തീരുമാനം. അതേസമയം സാങ്കേതിക പ്രശ്നം മാത്രമാണുണ്ടായതെന്നും എത്രയും വേഗം മെഷീനുകളുടെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാകുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.