ETV Bharat / state

Year ending 2021| കേരളം നടുങ്ങിയ ദുരന്തങ്ങള്‍ - കേരളത്തില്‍ 2021ല്‍ ഉണ്ടായ ദുരന്തങ്ങള്‍

കൊവിഡ് ഏല്‍പ്പിച്ച പ്രഹരവും പേറിയാണ് പോയ വര്‍ഷത്തെ മലയാളി വരവേറ്റത്. അപ്രതീക്ഷിത പ്രഹരങ്ങള്‍ നല്‍കിയ മനക്കരുത്തോടെ മറ്റൊരു പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. പോയ വര്‍ഷം നേരിടേണ്ടിവന്ന ദുരന്തങ്ങളെ ഓര്‍ക്കാം....

Disasters in Kerala in 2021  Natural calamitys in Kerala in 2021  കേരളത്തില്‍ 2021ല്‍ ഉണ്ടായ ദുരന്തങ്ങള്‍  2021ല്‍ സംസ്ഥാനത്തെ നടുക്കിയ ദുരന്തങ്ങള്‍
Year ending 2021| കേരളത്തെ നടുക്കിയ ദുരന്തങ്ങള്‍
author img

By

Published : Dec 31, 2021, 12:57 PM IST

Updated : Dec 31, 2021, 1:20 PM IST

പ്രകൃതി ദുരന്തങ്ങള്‍

ദുരിതം പെയ്ത കാലവര്‍ഷം....

ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ് കേരളത്തില്‍ മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ചത്. കേരളത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 23 ശതമാനം അധികം മഴ ലഭിച്ച വര്‍ഷമാണ് 2021. 35 ജീവനുകളാണ് മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലുമായി സംസ്ഥാനത്ത് പൊലിഞ്ഞത്.

Disasters in Kerala in 2021  Natural calamitys in Kerala in 2021  കേരളത്തില്‍ 2021ല്‍ ഉണ്ടായ ദുരന്തങ്ങള്‍  2021ല്‍ സംസ്ഥാനത്തെ നടുക്കിയ ദുരന്തങ്ങള്‍
പ്രകൃതി ദുരന്തങ്ങള്‍

കനത്ത മഴ സംസ്ഥാനത്ത് വലിയ കെടുതിക്ക് കാരണമായി. പൊടുന്നനെ ഉണ്ടായ അതിതീവ്ര മഴയിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി.

കോട്ടയം, ഇടുക്കി, ജില്ലകളിലായി 20 പേർ മരിച്ചു. രണ്ട് പേരെ കാണാതായി. നിരവധി വീടുകൾ തകർന്നു. തെക്കൻ കേരളത്തിലെ മറ്റ്‌ ജില്ലകളിലും കെടുതികളുണ്ടായി.

കുട്ടനാട്ടിലും വെള്ളം കയറി വ്യാപകമായി കൃഷി നശിച്ചു. കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് തുടങ്ങിയി ജില്ലകളിലും കെടുതി രൂക്ഷമായിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി എക്കറ് കണക്കിന് കൃഷി നശിച്ചു. ഇടുക്കി അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നു.

കേരളത്തില്‍ പെയ്ത മഴയില്‍വന്‍ ഉയര്‍ച്ചയാണ് ഉണ്ടായത്. 2923.9 മി ലി മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 3610 മി.ലി മഴയാണ് പോയ വര്‍ഷം ലഭിച്ചത്.

കണ്ണീരായി കൂട്ടിക്കലും കൊക്കയാറും

കോട്ടയത്തെ കൂട്ടിക്കലില്‍ ഒക്ടോബര്‍ 15ന് ഉണ്ടായ ഉരുള്‍ പൊട്ടലില്‍ 11 പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ ആറ് പേരാണ് ദുരന്തത്തില്‍ മരിച്ചത്. കാവാലി ഒറ്റലാങ്കൽ മാർട്ടിന്‍റെ കുടുംബമാണ് മരിച്ചത്. കൊക്കയാറിലെ മാക്കൊച്ചിയില്‍ ഏഴു പേരും മരിച്ചു. രണ്ടിടത്തുമായി 23 ജീവനുകളാണ് ദുരന്തം കവര്‍ന്നത്.

കരവിഴുങ്ങിയ കാറ്റ്... ടൗട്ട മുതല്‍ യാഷ് വരെ..

മെയ് മാസത്തിലാണ് ടൗട്ട ചുഴലിക്കാറ്റ്, യാഷ് തുടങ്ങിയ ചുഴലിക്കാറ്റുകള്‍ സംസ്ഥാനത്ത് വലിയ നാശം വിതച്ചത്. അറബികടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ടൗട്ട ചുഴലിക്കാറ്റായി മാറി കേരള തീരത്തും ലക്ഷദ്വീപിലും അടക്കം വന്‍ നാശം വിതച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദവും കേരളത്തില്‍ വലിയ മഴക്ക് വഴിവച്ചിരുന്നു. തീരപ്രദേങ്ങളില്‍ വന്‍ കടല്‍ ക്ഷോഭത്തിനും മലയോര മേഖലകളില്‍ മണ്ണിടിച്ചിലും വ്യാപകമായി.

നിര്‍ത്താതെ പെയ്ത മഴ കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഇതിനിടെ അറബികടലില്‍ ഉടലെടുത്ത ചക്രവാതചുഴിയും കേരളത്തില്‍ മഴയുടെ അളവ് കൂടാന്‍ കാരണമായി.

തീരാത്ത ദുരിതത്തിരയേറ്റം

തുടര്‍ച്ചയായുണ്ടായ ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും കരയെ എന്നോണം കടലിനേയും സാരമായി ബാധിച്ച വര്‍ഷമാണ് കടന്നു പോയത്. ചെറുതും വലുതുമായ ന്യൂനമര്‍ദങ്ങള്‍ കേരളത്തിലെ തീരദേശത്തെ ദുരത്തിലാക്കിയിരുന്നു.

ചെല്ലാനം, വെളിയങ്കോട്, പൊന്നാനി, കോഴിക്കോട്, കാപ്പാട്, ബേപ്പൂര്‍, കണ്ണൂര്‍, ആലപ്പുഴ, കൊല്ലം തുടങ്ങി കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള കടല്‍ തീരങ്ങള്‍ ഏറെ പ്രക്ഷുബ്‌ദമായിരുന്നു. നൂറുകണക്കിന് വീടുകളും വള്ളങ്ങളും നഷ്ടമായി.

അണകെട്ടിയ ഭീതി...

പ്രളയഭീതിയെ മുന്നില്‍ കണ്ട വര്‍ഷമാണ് കടന്നു പോയത്. കനത്ത മഴയില്‍ കേരളത്തിലെ അങ്ങോളമിങ്ങോളുള്ള ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. ഒക്ടോബറില്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഒന്നില്‍ കൂടുതല്‍ തവണ ഉയര്‍ത്തിയത് നദികളുടെ കരയില്‍ താമസിക്കുന്നവരെ ഭീതിയിലാഴ്ത്തി.

കനത്ത മഴക്കൊപ്പം ഷട്ടറുകള്‍ കുടി തുറന്നതോടെ കേരളം പ്രളയത്തെ മുന്നില്‍ കാണുകയായിരുന്നു.

Also Read: Year ending 2021| രാജ്യത്തെ നടുക്കിയ ദുരന്തങ്ങള്‍...

നവംബര്‍ 13ന് അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായി. മുല്ലപ്പെരിയാര്‍, പെരിങ്ങല്‍കുത്ത്, നെയ്യാര്‍, വാഴാനി, പമ്പ, കല്ലാര്‍, മണിയാര്‍ ബാരേജ്, ഭൂതത്താന്‍കെട്ട്, കല്ലാര്‍കുട്ടി, തുടങ്ങി കേരളത്തിലെ ചെറുതും വലുതുമായി നിരവധി ഡാമുകളാണ് തുറന്നത്.

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തമിഴ്നാട് മുന്നറിയിപ്പില്ലാതെ തുറന്നതും ഭീതിപടര്‍ത്തിയിരുന്നു. രാത്രികാലങ്ങളില്‍ ഷട്ടറുകള്‍ തുറക്കുന്നത് പല പ്രദേശങ്ങളേയും വെള്ളത്തിനടിയിലാക്കി. കനത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.

മഹാമാരികള്‍...

കൊവിഡ് മരണങ്ങള്‍

ലോകമെങ്ങും കീഴടക്കിയെ കൊവിഡ് കവര്‍ന്നത് ലക്ഷകണക്കിന് ജീവനുകളാണ്. കൊവിഡ് പ്രതിരോധത്തില്‍ കേരള മോഡല്‍ ലോകം ചര്‍ച്ച ചെയ്തെങ്കിലും മലയാളിക്ക് നഷ്ടമായത് ആയിരക്കണക്കിന് ജീവനുകളാണ്.

ഡിസംബര്‍ 29 ലെ സര്‍ക്കാര്‍ കണക്കനുസരിച്ച് കേരളത്തില്‍ ഇതുവരെ 47,277 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ഇനിയും നിരവധി കേസുകള്‍ സ്ഥിരീകരിക്കാനുണ്ട്.

നിപ

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിപ സ്ഥിരീകരിച്ച് കുട്ടി മരിച്ചത് സെപ്തംബറിലാണ്. സമാനമായ സാഹചര്യം പ്രദേശത്ത് വീണ്ടുമുണ്ടായി. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊവിഡ് ഭീതിക്കിടെ നിപ കൂടി സ്ഥിരീകരിച്ചതോടെ ജനം അക്ഷരാര്‍ത്ഥത്തില്‍ ദുരന്തമുഖത്തെത്തി.

എന്നാല്‍ കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരുന്നതും വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാത്തതും ആശ്വാസമായി. എന്നാല്‍ കുട്ടിക്ക് രോഗം പടര്‍ന്നത് എവിടെ നിന്നെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഭീതി നിലനില്‍ക്കുന്നുണ്ട്.

സിക

സംസ്ഥാനത്ത് ജൂലൈ മാസത്തിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ കേന്ദ്ര സംഘം അടക്കം സംസ്ഥാനത്ത് എത്തിയിരുന്നു. ജൂലൈ പകുതിയോടെ തിരുവനന്തപുരത്താണ് രോഗം സ്ഥിരീകരിച്ചതെങ്കിലും പിന്നീടത് കൂടുതല്‍ ജില്ലകളിലേക്ക് പകര്‍ന്നു.

തിരുവനന്തപുരം, കോട്ടയം കോഴിക്കോട് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. നവംബര്‍ മാസത്തിലാണ് കോഴിക്കോട് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ വലിയ ദുരന്തങ്ങളില്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ രോഗത്തെ നേരിട്ടു.

പക്ഷിപ്പനി

പോയ വര്‍ഷത്തില്‍ ജനുവരി നാലിനാണ് സംസ്ഥാനത്ത് വര്‍ഷത്തെ ആദ്യ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി അഞ്ചിന് സംസ്ഥാന ദുരന്തമായി ആരോഗ്യ വകുപ്പ് രോഗത്തെ സ്ഥിരീകരിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കി. 48,000ത്തോളം പക്ഷികളെ കൊല്ലേണ്ടി വന്നു.

ഡിസംബറില്‍ ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ രംഗത്ത് എത്തി. ഇടുക്കി അടക്കമുള്ള ചെക്ക് പോസ്റ്റുകളില്‍ വന്‍ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയത്.

എച്ച് 5 എന്‍ 1 ഇനത്തില്‍ പെട്ട രോഗമാണ് ഇവിടെ സ്ഥിരീകരിച്ചത്. അതിനിടെ മെയ്യ് മാസത്തിലും ആലപ്പുഴയില്‍ വൈറസ് ബാധിച്ച് നിരവധി തറാവുകള്‍ ചത്തിരുന്നു. പോയ വര്‍ഷം താറാവ് കോഴി കര്‍ഷകര്‍ക്ക് ദുരിതം വിതച്ചാണ് വൈറസുകള്‍ വന്നത്. താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍, ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) തുടങ്ങിയ കൃഷികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെ വന്‍ ദുരിതത്തിലാഴ്ത്തി.

അപകടങ്ങള്‍

വാഹനാപകടങ്ങള്‍

പോയവര്‍ഷവും കേരളത്തിലെ നിരത്തുകളില്‍ ചെറുതും വലുതുമായ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 2738 ജീവനുകളാണ്. മന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണെന്നുള്ളത് ആശ്വാസം നല്‍കുന്നുണ്ട്. ഗതാഗത വകുപ്പിന്‍റെ കണക്കനുസരിച്ച്. 2019- ല്‍ 4440 പേരും, 2020-ല്‍ 2979 പേരും മരിച്ചിരുന്നു. 2014- ല്‍ ഇത് 4587 ആയിരുന്നു. പോയവര്‍ഷം 29293 റോഡ് അപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2020-ല്‍ ഇത് 30510, 2019-ല്‍ 41111 എന്നിങ്ങനെയാണ് മുന്‍വര്‍ഷങ്ങളിലെ കണക്ക്. 2016- ല്‍ 44108 അപകടങ്ങള്‍ നടന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരള- കര്‍ണാടക അതിര്‍ത്തിയിലെ പാണത്തൂർ പരിയാരത്തെ കുത്തനെയുള്ള ഇറക്കവും കൊടും വളവും ഒരുവര്‍ഷത്തിനിടെ കവര്‍ന്നത് 11 ജീവനുകളാണ്. കഴിഞ്ഞ ജനുവരിയിൽ കര്‍ണാടക പുത്തൂരില്‍ നിന്ന് കരിക്കെയിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് ഏഴു ജീവനുകള്‍ പൊലിഞ്ഞിരുന്നു. ഡിസംബറില്‍ മരം കയറ്റിയ ലോറി മറിഞ്ഞ് 4 പേരും മരിച്ചു.

Also Read: Year Ender 2021 : കേരളത്തിലെ വാർത്ത താരങ്ങള്‍, പോയ വർഷം

നവംബർ 1നു പുലർച്ചെ ദേശീയപാത ബൈപ്പാസിൽ എറണാകുളം ചക്കരപ്പറമ്പിനു സമീപം 2019 മിസ് കേരള വിജയി അൻസി കബീർ, റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാറിൽ നാലുപേരായിരുന്നു ഉണ്ടായിരുന്നത്.

യുവതികൾ ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇവരുടെ സുഹൃത്തായ മുഹമ്മദ് ആഷിഖും അടുത്ത ദിവസം മരിച്ചു. ഏറെ ചര്‍ച്ചയായ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ജൂണ്‍ 21ന് കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഈ കേസിലെ അന്വേഷണം പിന്നീട് സ്വര്‍ണകടത്ത് അടക്കമുള്ള വലിയ വിവാദങ്ങളിലേക്ക് വഴിവച്ചിരുന്നു. ഡിസംബര്‍ 28ന് കൊല്ലം ചവറയിലുണ്ടായ വാഹനാപകടത്തില്‍ നാല് മത്സ്യ തൊഴിലാളികളാണ് മരിച്ചത്.

തോണി മുങ്ങി അപകടം

വധക്കേസിലെ പ്രതിയെ തിരക്കി പോയ പൊലീസുകാർ സഞ്ചരിച്ച വള്ളം മറിഞ്ഞു ഒരു പൊലീസുകാരൻ മരിച്ചതും പോയ വര്‍ഷത്തിലാണ്.

ആലപ്പുഴ സ്വദേശി എസ് ബാലുവാണ് മരിച്ചത്. എസ്.എപി ക്യാമ്പിലെ പൊലീസുകാരനായിരുന്നു. വർക്കല ഇടവ പണയിലാണ് സംഭവം. വർക്കല സിഐയും രണ്ടു പൊലീസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്.

കാടിറങ്ങുന്ന ദുരിതം....

കര്‍ഷകന് കണ്ണു നനയിച്ച് കാട്ടാന മുതല്‍ കടുവവരെ...

വന്യമൃഗ ആക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും ജനങ്ങള്‍ ഭീതിയിലാകുകയും വ്യാപക കൃഷി നാശം സംഭവിക്കുകയും ചെയ്ത വര്‍ഷമാണ് 2021. കേരളത്തിലെ മലയോര മേഖലകളില്‍ ഏക്കറ് കണക്കിന് കൃഷിയാണ് കാട്ടുപന്നി, ആന തുടങ്ങിയ വന്യ ജീവികള്‍ നശിപ്പിക്കുന്നത്.

ആനയുടെയും കടുവയുടെയും ആക്രമണത്തില്‍ സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതിനിടെ കാട്ടുപന്നിയെ ക്ഷുദ്രജീവി ആക്കി പ്രഖ്യാപിക്കണമെന്ന കേളത്തിന്‍റെ ആവശ്യം കേന്ദ്രം തള്ളിയതും പോയവര്‍ഷത്തിലാണ്.

വയനാട് കുറുക്കന്‍മൂലയിലടക്കം സംസ്ഥാനത്തിന്‍റെ പല മഖലകളിലും പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ ചത്തതും കര്‍ഷകരെ ഏറെ ദുരതത്തില്‍ ആക്കിയിരുന്നു. ജനുവരി ആദ്യ വാരം വയനാട്ടിലെ മുള്ളന്‍ കൊല്ലിയെ ആശങ്കയിലാഴ്ത്തി പുലി ഇറിങ്ങയിരുന്നു.

ഡിസംബറില്‍ കുറുക്കന്‍ മൂലയില്‍ ഇറങ്ങിയ കടുവയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇടുക്കിയിലും മലപ്പുറത്തും പാലക്കാടും തുടങ്ങി പല ജില്ലകളിലും കാട്ടുമൃഗശല്യം കര്‍ഷകരെ ദുരിതത്തിലാക്കി.

Last Updated : Dec 31, 2021, 1:20 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.