ETV Bharat / state

ഭിന്നശേഷിക്കാര്‍ക്ക് ഇനി സ്ഥിരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ - കെ.കെ ഷൈലജ

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം

ഭിന്നശേഷിത്വം തെളിയിക്കുന്നതിനായി സ്ഥിരം സര്‍ട്ടിഫിക്കറ്റുകൾ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
author img

By

Published : Oct 17, 2019, 8:29 PM IST

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് അവരുടെ ഭിന്നശേഷിത്വം തെളിയിക്കുന്നതിനായി സ്ഥിരം സര്‍ട്ടിഫിക്കറ്റുകൾ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കണമെവന്ന നിബന്ധനയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

നിലവിലെ ഭിന്നശേഷിത്വത്തിന്‍റെ തോതില്‍ മാറ്റം വരാന്‍ സാധ്യതയുള്ളവര്‍ക്ക് കാലാവധി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകൾ നല്‍കും. ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ കാലാവധി കഴിയുന്നതനുസരിച്ച് പുതുക്കണം.

വൈകല്യത്തിന്‍റെ തോത്, കാലാവധി എന്നിവ മെഡിക്കല്‍ ബോര്‍ഡാകും തീരുമാനിക്കുക. സര്‍ക്കാരിന്‍റെ പുതിയ തീരുമാനം നിരവധി ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമാകുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Intro:ഭിന്നശേഷിക്കാര്‍ക്ക് അവരുടെ ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇനി പുതുക്കേണ്ട. മാറാന്‍ സാധ്യതയില്ലാത്ത ഭിന്നശേഷിത്വത്തിന് സ്ഥിരം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അഞ്ച് വര്‍ഷത്തില്‍ ഒരിക്കാല്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. എന്നാല്‍ കാലാന്തരത്തില്‍ മാറ്റം വരുന്നവയ്ക്ക് ഇത് ബാധകമല്ല. നിലവിലെ ഭിന്നശേഷിത്വത്തിന്റെ തോതില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെങ്കില്‍ കാലാവധി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിറ്റിന്റെ കാലാവധി കഴിയുന്നതിനനുസരിച്ച് പുതുക്കണം.Body:സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം. പുതിയ തീരുമാനം നിരവധി ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമാകുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു.വൈകല്യത്തിന്റെ തോത്, കാലാവധി എന്നിവ നിര്‍ണയിക്കുന്നതും തീരുമാനിക്കുന്നതും മെഡിക്കല്‍ ബോര്‍ഡാണെന്നും മന്ത്രി വ്യക്തമാക്കി.

Conclusion:.....
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.