ETV Bharat / state

ജനവാസകേന്ദ്രത്തിലേക്ക് മലിനജലം: ആശുപത്രിക്ക് എതിരെ നാട്ടുകാർ - Election

മലിനജലം കെട്ടിക്കിടക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുന്നുവെന്ന് പരാതി.

ആശുപത്രിയില്‍ നിന്നും മലിനജലം ഒഴുകുന്നു: നടപടിയെടുക്കാതെ അധികൃതര്‍
author img

By

Published : Apr 10, 2019, 2:19 PM IST

Updated : Apr 10, 2019, 3:50 PM IST

തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയിൽ നിന്നും മലിനജലം ഒഴുകിയെത്തുന്നത് സമീപത്തെ ജനവാസസ്ഥലത്തേക്കെന്ന് പരാതി. ആശുപത്രിയിലെ ശുചിമുറികളിലെയും സെപ്ടിക്ക് ടാങ്കിലെയും മലിനജലമാണ് സമീപ പ്രദേശമായ ഓണാഞ്ചിവിളയിലും പരിസരത്തേക്കും ഒഴുകുന്നത്. മലിന ജലം ഒഴുകിയെത്തുന്നതിന് എതിരെ നടപടിയെടുക്കാത്തതില്‍ പ്രദേശവാസികളുടെ പ്രതിഷേധവും ശക്തമാവുകയാണ്.

ജനവാസകേന്ദ്രത്തിലേക്ക് മലിനജലം: ആശുപത്രിക്ക് എതിരെ നാട്ടുകാർ

ആശുപത്രിക്ക് സമീപത്തെ ജനവാസ കേന്ദ്രങ്ങളിലെ കിണറുകളിൽ ആശുപത്രിയില്‍ നിന്നുള്ള മലിനജലം നിറഞ്ഞ് ദുർഗന്ധം വമിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ആശുപത്രിയിലെ സുപ്രണ്ട്, പാറശാല പഞ്ചായത്ത്, ബ്ലോക്ക് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും നാളിതുവരെ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികൾക്ക് പകർച്ചവ്യാധികൾ വ്യാപിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.

മഴക്കാലത്ത് മലിനജലം വർധിക്കുമെന്നതിനാൽ ആശങ്കയിലാണ് ജനങ്ങൾ. മലിനജലം ഒഴുകുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് വോട്ട് ബഹിഷ്ക്കരണം, ദേശീയപാത ഉപരോധം തുടങ്ങിയ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ. ആരോഗ്യ ശുചിത്വ മിഷനുമായി ചേർന്ന് സീവേജ് പ്ലാന്‍റിന്‍റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഇതോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും ബ്ലോക്ക് പ്രസിഡന്‍റ് വിആർ സലൂജ പറഞ്ഞു.

പാറശാല താലൂക്ക്  ആശുപത്രിയിൽ നിന്നും മലിനജലം ഒഴുകിയെത്തുന്നത് സമീപത്തെ  ജനവാസസ്ഥലത്തേയ്ക്കെന്ന് പരാതി. ഇതു കാരണം ജനങ്ങൾ ദുരിതത്തിലായിട്ട് വർഷം ഏറെ കഴിഞ്ഞു. നടപടിയെടുക്കാത്ത അധികൃതർക്ക് എതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാവുകയാണ്.

പാറശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ലെ ശുചി മുറികളിലെയും സെപ്തിക് ടാങ്കിലെയും  മലിന ജലമാണ്   സമീപത്തെ വീടുകളിലേക്ക്  ഒഴുകുന്നത്. ഇത് പല പകർച്ചവ്യാധികൾക്ക് ഇടയാക്കുന്നുമുണ്ട്.  ആശുപത്രിയിലെ സെപ്റ്റിക് ടാങ്കിൽ നിന്നും പുറത്തേക്ക് ഒഴുകി സമീപത്തെ കൈെതവിളാകം ഇടവഴിയിലൂടെ ഒഴുകി എത്തുന്ന മലിനജലം വീടുകൾക്ക് മുമ്പിൽ കെട്ടി നിന്നാണ് ദുരിതം സമ്മാനിക്കുന്നത്.

മലിനജ്യം ഇടവഴിയിൽ കെട്ടിക്കിടക്കുന്നതിനാൽ പ്രദേശവാസികൾക്ക് കാൽനടയാത്ര  ദുഷ്കരമാണ്.

പ്രദേശത്ത് കുടിവെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കിണറുകളിൽ മലിനജലം നിറഞ്ഞ്  കിണർ വെള്ളത്തിൽ ദുർഗന്ധം വമിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

ആശുപത്രിയിലെ സുപ്രണ്ടിനും, പാറശാല പഞ്ചായത്ത്, ബ്ലോക്ക്  , തുടങ്ങിയ നിരവധി പേർക്ക് പരാതികൾ നല്കിയിട്ടും നാളിതുവരെ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പ്രദേശത്തേ നിരവധി പേർക്ക് പകർച്ചവ്യാധികൾ കണ്ട് തുടങ്ങി. കൈയിലും കാലുകളിലും വ്രണങ്ങൾ കണ്ട് തുടങ്ങി.
എന്നിട്ടുപോലും യാതൊരു നടപടിയുമില്ല.

വരാൻ പൊകുന്ന മഴക്കാലത്ത് മലിനജലമൊഴുക്ക് വർദ്ധിക്കുമെന്നതിനാൽ ആശങ്കയിലാണ് ഇവിടത്തെ പ്രദേശവാസികൾ. മലിനജലമൊഴുക്ക് തടയാൻ നടപടി അവിശ്യപ്പെട്ട് വരുന്ന ലോക സഭ തിരഞ്ഞെടുപ്പിൽ ഇലക്ഷൻ ബഹിഷ്കരണവും, ദേശീയപാത ഉപരോധം തുടങ്ങിയ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് പ്രദേശവാസികൾ

എന്നാൽ ആരോഗ്യ സുജിത്വ മിഷനുമായ് ചേർന്ന് സീവേജ് പ്ലാറ്റിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഇതോടെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് വി ആർ സലൂജ പറഞ്ഞു '

ബൈറ്റ്: നാരായണൻ ( പ്രദേശവാസി )

സന്തോഷ് (പ്രദേശ വാസി)
വി ആർ സലൂജ (ബ്ലോക്ക് പ്രസിഡന്റ്)

Sent from my Samsung Galaxy smartphone.
Last Updated : Apr 10, 2019, 3:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.