ETV Bharat / state

'മോദിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കാത്തയാള്‍' ; ഗുലാംനബി ആസാദിനെ കടന്നാക്രമിച്ച് ദിഗ്‌വിജയ്‌ സിങും ജയ്‌റാം രമേശും - ദിഗ്‌വിജയ്‌ സിങും ജയറാം രമേശും

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചാണ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മോദിക്കും ആര്‍എസ്എസിനുമെതിരെ ഒരക്ഷരം ഉരിയാടാത്ത ആളാണ് ആസാദെന്ന് ദിഗ്‌വിജയ്‌ സിങും ജയ്‌റാം രമേശും പറഞ്ഞു

Ghulam Nabi Azad  Jairam Ramesh against Ghulam Nabi Azad  ഗുലാം നബി ആസാദ് കോണ്‍ഗ്രസ്  Digvijay Singh against Ghulam Nabi Azad  ദിഗ്‌വിജയ്‌ സിങും ജയ്‌റാം രമേശും  ഗുലാംനബി ആസാദിനെ കടന്നാക്രമിച്ച് ദിഗ്‌വിജയ്‌  ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്
'മോദിയെയും ആര്‍എസ്എസിനെയും വിമര്‍ശിക്കാത്തയാള്‍'; ഗുലാംനബി ആസാദിനെ കടന്നാക്രമിച്ച് ദിഗ്‌വിജയ്‌ സിങും ജയ്‌റാം രമേശും
author img

By

Published : Aug 30, 2022, 7:23 PM IST

Updated : Aug 30, 2022, 8:14 PM IST

തിരുവനന്തപുരം : കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ പരസ്യ വിമര്‍ശനം തുടരുന്ന ഗുലാംനബി ആസാദിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദിഗ്‌വിജയ്‌ സിങും ജയ്‌റാം രമേശും. കഴിഞ്ഞ ആറ് വര്‍ഷം രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇദ്ദേഹം മോദിയെയും ആര്‍എസ്എസിനെയും എതിര്‍ത്ത ഒരു സംഭവം വിശദീകരിക്കാമോ എന്ന് ഇരുവരും ചോദിച്ചു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മോദിക്കും ആര്‍എസ്എസിനുമെതിരെ ഒരക്ഷരം ഉരിയാടാതിരുന്നയാള്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ തിരിഞ്ഞിരിക്കുന്നതിന്‍റെ ലക്ഷ്യം എല്ലാവര്‍ക്കും അറിയാമെന്ന് നേതാക്കള്‍ പറഞ്ഞു.

ദിഗ്‌വിജയ്‌ സിങ്ങും ജയ്‌റാം രമേശും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു

ഗുലാംനബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയത് ഏതെങ്കിലും ആദര്‍ശത്തിന്‍റെ പേരിലാണെന്ന് പറയാമോ. രാജ്യസഭയില്‍ 30 വര്‍ഷം അംഗമായിരുന്നയാള്‍ ഇപ്പോള്‍ നടത്തിയത് രാജിയെന്നോ നിയോഗമെന്നോ പറയാന്‍ കഴിയില്ലെന്നും ഇരുവരും പറഞ്ഞു. സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിക്കുന്ന ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള യാത്രയല്ല. ഇത് ഇന്ത്യയെ ഒന്നിപ്പിക്കാനും പാര്‍ട്ടിയുടെ അണികളെ ഊര്‍ജസ്വലമാക്കാനും വേണ്ടിയുള്ളതാണ്. ഇത് ഒരു മന്ത്ര വടിയല്ല. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പരാജയവും തളര്‍ച്ചയും കാണാനിരിക്കുന്നവര്‍ക്ക് യാത്ര കഴിയുമ്പോള്‍ നിരാശപ്പെടേണ്ടിവരും.

വിമര്‍ശനങ്ങള്‍ തള്ളി നേതാക്കള്‍ : കോണ്‍ഗ്രസിന് ശക്തിയുള്ള സംസ്ഥാനങ്ങളിലൂടെ മാത്രമാണ് യാത്ര കടന്നുപോകുന്നതെന്നും ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങളെ ഇരുവരും തള്ളി.യാത്ര ആരംഭിച്ചുകഴിഞ്ഞാല്‍ ഒരു തരത്തിലും ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പിന് മുന്‍പ് എത്തിച്ചേരാനാകില്ല. അതിനാല്‍ ഒരേ സമയം രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുകയും യാത്രയില്‍ പങ്കെടുക്കുകയുമാണ് ചെയ്യുക. പദയാത്ര യാത്രയ്ക്കായി ആറ് റൂട്ടുകള്‍ പരിഗണിച്ചിരുന്നു. സുരക്ഷാപ്രശ്‌നം കാരണം ചില റൂട്ടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു.

ചില റൂട്ടുകള്‍ തെരഞ്ഞെടുത്തെങ്കിലും പരമാവധി ജനങ്ങളെ നേരില്‍ക്കാണുക എന്ന ഉദ്ദേശമുള്ളത് കൊണ്ടാണ് ഈ റൂട്ട് തന്നെ തെരഞ്ഞെടുത്തത്. ഈ യാത്രയോടൊപ്പം 17 സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനങ്ങളിലെ പിസിസികളുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ പദയാത്ര സംഘടിപ്പിക്കുമെന്നും ദിഗ്‌വിജയ്‌ സിങ്ങും ജയറാം രമേശും പറഞ്ഞു.

Last Updated : Aug 30, 2022, 8:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.