ETV Bharat / state

'മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ ലോകായുക്തയുടെ പരിധിയിൽ വരുമോ?': ദുരിതാശ്വാസ നിധി വിധിയിലെ ഭിന്ന അഭിപ്രായം - പിണറായി വിജയൻ ദുരിതാശ്വാസ നിധി കേസ്

കേസിൽ തുടർ വാദം ഫുൾ ബെഞ്ചിലേക്ക് മാറ്റി. കേസ് പരിഗണിച്ച് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ ഭിന്ന അഭിപ്രായത്തിൽ ഉറച്ചു നിന്നു.

Lokayukta Relief Fund case  Lokayukta Relief Fund scam case  Different opinion on the Lokayukta  Lokayukta Relief Fund scam case diff opinion  Lokayukta petition reffered to larger bench  ദുരിതാശ്വാസ നിധി വിധിയിൽ ഭിന്ന അഭിപ്രായം  ദുരിതാശ്വാസ നിധി വിധി  ലോകായുക്ത  ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്  ലോകായുക്ത വിധി  ദുരിതാശ്വാസ നിധി തട്ടിപ്പ്  പിണറായി വിജയൻ ദുരിതാശ്വാസ നിധി കേസ്  Lokayukta
ലോകായുക്ത
author img

By

Published : Mar 31, 2023, 2:19 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്‌തു എന്ന ഹർജിയിൽ ലോകായുക്ത ജസ്റ്റിസുമാർക്കിടയിൽ ഭിന്ന അഭിപ്രായങ്ങൾ. മന്ത്രിസഭ എടുത്ത തീരുമാനങ്ങളിലെ അന്വേഷണം നടത്തുവാൻ ലോകായുക്തയുടെ പരിധിയിൽ വരുമോ, ഇല്ലയോ എന്ന നിയമ വിഷയത്തിലായിരുന്നു വ്യത്യസ്‌ത അഭിപ്രായങ്ങൾ. ഇതേ തുടർന്ന് കേസിൽ തുടർ വാദം കേൾക്കുവാൻ വേണ്ടി ഫുൾ ബെഞ്ചിലേക്ക് കേസ് മാറ്റി.

ആദ്യം വാദം പരിഗണിച്ചപ്പോൾ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പണം നൽകുവാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിൻ്റേതാണ്. ഇതിന് മുഖ്യന്ത്രിയോ മറ്റ് മന്ത്രിമാരോ സ്വജനപക്ഷപാതം നടത്തി എന്ന് എങ്ങനെ കണക്കാക്കാൻ കഴിയും എന്ന് ലോകായുക്‌ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക കൃത്യ നിർവഹണത്തിന് ഇടയിലാണ് മരണപ്പെട്ടത്. അയാൾക്ക് നിർദ്ദേശിച്ചിട്ടുള്ള കർത്യവ്യം അയാൾ നിർവഹിച്ചു. ഒരു പൊലീസുകാരൻ തൻ്റെ ജോലി ചെയ്യുകയായിരുന്നു. ഇതിന് തെറ്റുണ്ടോ എന്ന് സിറിയക് ജോസഫ് പരാതിക്കാരനോട് ചോദിച്ചിരുന്നു.

മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ്റെ ഭാര്യക്ക് സർക്കാർ സെക്രട്ടേറിയറ്റിൽ ജോലി നൽകി. ഇതിൽ പരാതിയില്ല. സമാനമായ സാഹചര്യങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇത്തരം ആനുകൂല്യം നൽകിയിരുന്നു എന്നായിരുന്നു അഡ്വ. ജോർജ് പൂന്തോട്ടം മറുപടി നൽകിയിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചട്ടം അനുസരിച്ച് മാത്രമാണ് തുക അനുവദിച്ചത്.

സി എം ഡി ആർ എഫ് (cmdrf) ചട്ടങ്ങളുടെ 1983 ശേഷമുള്ള ഭേദഗതി അനുസരിച്ച് മുഖ്യമന്ത്രിക്ക് മൂന്ന് ലക്ഷം രൂപ വരെ വ്യക്തിപരമായി അനുവദിക്കാം. മാത്രവുമല്ല മന്ത്രിസഭ തീരുമാനം അനുസരിച്ച് എത്ര വലിയ തുക വേണമെങ്കിലും അനുവദിക്കാം എന്നും കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു രാഷ്‌ട്രീയ പാർട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച വിഷയം കോടതിയിൽ എത്തിക്കുന്നത് എന്നും അഡ്വക്കേറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജി വാദിച്ചിരുന്നു.

ലോകായുക്ത നിയമ പ്രകാരം ഏതൊരു വ്യക്തിക്കും പരാതി നൽകാം. പരാതി ശരിയോ തെറ്റോ എന്ന കണക്കിലെടുത്തുമാകില്ല ലോകായുക്ത പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് നൽകിയിരുന്നത്. വ്യക്തികൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ ലോകായുക്തയ്ക്ക് കഴിയും. എന്നാൽ ഒരു മന്ത്രിസഭയ്‌ക്ക് എതിരെ അന്വേഷണം നടത്തുവാനുള്ള അധികാരം ഉണ്ടോ എന്നും തുടക്ക സമയത്ത് സിഎംഡിആർഎഫ് എന്നതിലെ ഡി-ഡെത്ത് എന്നായിരുന്നു കണക്കാക്കിയിരുന്നത് എന്നും സിറിയക് ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.

മന്ത്രിസഭ യോഗത്തിൽ എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെയും, 2017 ഒക്ടോബർ 4 ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പ്രവീൺ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെയും, 2018 ജനുവരി 24 ന് ചെങ്ങന്നൂർ മുൻ എംഎൽഎ എ രാമചന്ദ്രൻ്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വഴി വിട്ട് നൽകിയതായുമാണ് ഹർജിയിൽ ആരോപിക്കുന്നത്.

തുടർ വാദം ഫുൾ ബെഞ്ചിലേക്ക്: കേസ് പരിഗണിച്ച് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ ഭിന്ന അഭിപ്രായത്തിൽ ഉറച്ചു നിന്നതോടെ തുടർ വാദം കേൾക്കുവാൻ വേണ്ടി ഫുൾ ബെഞ്ചിലേക്ക് കേസ് മാറ്റി. മൂന്നംഗ ഫുൾ ബെഞ്ചിലേക്കാണ് കേസ് കൈമാറിയത്.

കേസുകൾ പ്രാഥമിക ഘട്ടത്തിൽ വാദം കേൾക്കുകയും എന്നാൽ വിധി പറയുന്നതിന് മുൻപ് വ്യത്യസ്‌ത അഭിപ്രായം ഉണ്ടാക്കുകയും ചെയ്യുന സാഹചര്യത്തിലാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. കേസിൽ വീണ്ടും ഫുൾ ബെഞ്ച് വിശദമായ വാദം കേൾക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.