ETV Bharat / state

'ദ കേരള സ്റ്റോറി'യിലുള്ളത് വ്യാജമായ വിവരങ്ങൾ: ചിത്രത്തിനെതിരെ കേസെടുക്കാൻ ഡിജിപി നിര്‍ദേശം

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്ന് ആരോപിച്ചാണ് ദ കേരള സ്‌റ്റോറി എന്ന ഹിന്ദി ചിത്രം ഒരുക്കിയിരിക്കുന്നത്

ദ കേരള സ്റ്റോറി  The Kerala Story  വിദ്വേഷ പ്രചരണം  ദ കേരള സ്റ്റോറിക്കെതിരെ കേസ്  The Kerala Story movie  ഹിന്ദി ചിത്രം ദ കേരള സ്റ്റോറി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  സിനിമയ്‌ക്കെതിരെ കേസെടുക്കാന്‍ ഡിജിപി  ദ കേരള സ്റ്റോറി ട്രെയ്‌ലര്‍  kerala news  malayalam news  the kerala story trailer  case against the kerala story movie  Hindi film the kerala story
'ദ കേരള സ്റ്റോറി' യിലുള്ളത് വ്യാജമായ വിവരങ്ങൾ: ചിത്രത്തിനെതിരെ കേസെടുക്കാൻ ഡിജിപി നിര്‍ദേശം
author img

By

Published : Nov 8, 2022, 8:13 PM IST

Updated : Nov 8, 2022, 8:35 PM IST

തിരുവനന്തപുരം: ' കേരള സ്റ്റോറി' സിനിമയ്‌ക്കെതിരെ കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസില്‍ എത്തിച്ചെന്ന് ആരോപിച്ചാണ് കേരള സ്‌റ്റോറി എന്ന ഹിന്ദി ചിത്രം ഒരുക്കിയിരിക്കുന്നത്.

വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച് സുദീപ്‌തോ സെന്‍ സംവിധാനം ചെയ്‌ത സിനിമയാണ് ദ കേരള സ്റ്റോറി. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം യുട്യൂബിലൂടെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിനെതിരെ തമിഴ്‌ മാധ്യമ പ്രവർത്തകൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി നൽകിയിരുന്നു. തുടര്‍ന്ന് ഹൈടെക്ക് സെൽ പ്രാഥമിക പരിശോധന നടത്തി.

ALSO READ: വിദ്വേഷ പ്രചരണം; 'ദ കേരള സ്‌റ്റോറി'ക്കെതിരെ പരാതിയുമായി മാധ്യമപ്രവർത്തകൻ

ഇതില്‍ വ്യാജമായ വിവരങ്ങള്‍ ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് കണ്ടെത്തുകയും കേസെടുക്കാൻ ഡിജിപി നിർദേശം നൽകുകയുമായിരുന്നു.

Last Updated : Nov 8, 2022, 8:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.