തിരുവനന്തപുരം: നോക്കു കൂലി ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നോക്കു കൂലി വാങ്ങുന്നവർക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി കേസ് എടുക്കും. ഇത്തരം സംഭവങ്ങൾ ഒരിടത്തും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഡിജിപി ജില്ല പൊലീസ് മേധാവിമാർക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. തിരുവല്ലയിലും കോട്ടയത്തും നോക്കു കൂലി ഈടാക്കിയ സംഭവങ്ങൾ വിവാദമായതിന് പിന്നാലെയാണ് നടപടി. നോക്കൂ കൂലി ആവശ്യപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
നോക്കു കൂലി ഈടാക്കുന്നവർക്കെതിരെ കര്‍ശന നടപടി; ഡിജിപി - covdi 19
നോക്കു കൂലി വാങ്ങുന്നവർക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി കേസ് എടുക്കും.
![നോക്കു കൂലി ഈടാക്കുന്നവർക്കെതിരെ കര്‍ശന നടപടി; ഡിജിപി നോക്കു കൂലി ഈടാക്കുന്നവർക്കെതിരെ കര്‍ശന നടപടി latest thiruvannthapuram covdi 19 lock down](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6785947-249-6785947-1586847539251.jpg?imwidth=3840)