ETV Bharat / state

Fake Certificate| 'അൻസിൽ ജലീലിൻ്റെ സര്‍ട്ടിഫിക്കറ്റ് എവിടുന്ന് ലഭിച്ചു? ദേശാഭിമാനി വ്യക്തമാക്കണം': കെഎസ്‌യു - kerala news updates

കെഎസ്‌യു നേതാവ് അൻസിൽ ജലീലിൻ്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് ദേശാഭിമാനി വ്യക്തമാക്കണമെന്ന് കെഎസ്‌യു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയാണ്. അന്‍സില്‍ കുറ്റക്കാരനല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യര്‍.

Deshabimani daily  Fake Certificate Controversy  അൻസിൽ ജലീലിൻ്റെ സര്‍ട്ടിഫിക്കറ്റ്  ദേശാഭിമാനി വ്യക്തമാക്കണം  KSU leader Aloysius Xavier  കെഎസ്‌യു  കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവിയർ  kerala news updates  latest news in kerala
കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യര്‍
author img

By

Published : Jun 21, 2023, 12:51 PM IST

കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അൻസിൽ ജലീലിൻ്റെ പേരിലുള്ള സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിച്ചുവെന്ന് ദേശാഭിമാനി വ്യക്തമാക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യര്‍. കെഎസ്‌യു നേതാവിന്‍റെ പേരിലുള്ളത് വ്യാജ സർട്ടിഫിക്കറ്റാണ്. ഇക്കാര്യം കെഎസ്‌യുവും അൻസിൽ ജലീലും വ്യക്തമാക്കിയിട്ടുണ്ടെന്നും അലോഷ്യസ് സേവ്യര്‍ തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ദേശാഭിമാനി വാർത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. വാർത്ത വന്നതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ ഇക്കാര്യം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് അന്‍സില്‍ ജലീല്‍ പരാതി നൽകിയിട്ടുണ്ട്. ബിഎ ഹിന്ദിയിലാണ് അൻസിൽ ജലിൽ ബിരുദം നേടിയത്. എന്നാൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ബികോം ബിരുദത്തിന്‍റെ കാര്യമാണ് പറയുന്നത്.

അൻസിൽ പഠിച്ച സമയത്തെ വൈസ് ചാന്‍സലറുടെ ഒപ്പല്ല വ്യാജ സർട്ടിഫിക്കറ്റിലുള്ളത്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. 50 ലക്ഷം രൂപ നഷ്‌ട പരിഹാരം ആവശ്യപ്പെട്ട ദേശാഭിമാനിക്ക് അൻസിൽ ജലീൽ വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ടെന്നും സേവ്യര്‍ പറഞ്ഞു.

എസ്എഫ്ഐ നേതാക്കൾ വ്യാജ രേഖ നിർമിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് കെഎസ്‌യു നേതാവിനെതിരെ ഇങ്ങനെയൊരു വാർത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. കെഎസ്‌യു നേതാക്കളും വ്യാജ രേഖ ചമയ്ക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കാനുള്ള ശ്രമമാണിതെന്നും അതുകൊണ്ടു തന്നെ ഈ സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തില്‍ വ്യക്തത വരണമെന്നും സേവ്യര്‍ പറഞ്ഞു.

കേരളത്തിൽ എവിടെയെങ്കിലും ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അൻസിൽ ജോലി വാങ്ങിയിട്ടുണ്ടോ, എവിടെ നിന്നാണ് ഈ സർട്ടിഫിക്കറ്റ് ലഭിച്ചത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തണം. ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിന്‍റെ നിജസ്ഥിതി പരിശോധിക്കണമെന്നും കെട്ടുകഥകളും വ്യാജ വാർത്തകളും പരത്തരുതെന്നും സേവ്യര്‍ പറഞ്ഞു.

അൻസിൽ ജോലി ചെയ്‌തിരുന്ന സ്ഥാപനത്തിൽ ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതായി പൊലീസിന് യാതൊരു വിധ വിവരങ്ങളും കണ്ടെത്താനായില്ലെന്നാണ് കെഎസ്‌യുവിന് ലഭിച്ച വിവരം. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടക്കണം. സംഘടനയുടെ ബോധ്യം വച്ചാണ് താന്‍ സംസാരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ചെയ്‌തത് പോലെ കയ്യിൽ തൂക്കി നോക്കിയ ശേഷം സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് കെഎസ്‌യു പറയില്ലെന്നും സേവ്യര്‍ പറഞ്ഞു.

വിഷയത്തില്‍ കൃത്യമായി പൊലീസ് അന്വേഷണം നടത്തണം. അൻസിൽ ജലീൽ കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ കെഎസ്‌യു സംരക്ഷിക്കില്ല. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന കമ്മിറ്റി ഡിജിപിക്ക് പരാതി നൽകും.

വ്യാജ സർട്ടിഫിക്കറ്റ് വച്ച് വാർത്ത നൽകിയ ദേശാഭിമാനി കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെടുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്‍റെ പേരിൽ പുറത്തുവന്ന ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവകലാശാലയും കണ്ടെത്തിയിരുന്നു.

സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പർ, വിസിയുടെ ഒപ്പ്, സർവകലാശാലയുടെ സീൽ എന്നിവ വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് അൻസിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട പരീക്ഷ കൺട്രോളർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. കലിംഗ യൂണിവേഴ്‌സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് നൽകി എംകോമിന് പ്രവേശനം നേടിയ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിൽ ജലീലിനെതിരായ പരാതിയും നൽകിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.