ETV Bharat / state

Deshabhimani Editorial on monthly quota 'സിഎംആര്‍എല്ലുമായി സുതാര്യ ഇടാപാട്, വീണയുടെ ഭാഗം കേട്ടില്ല'; മാസപ്പടി വിവാദത്തില്‍ ദേശാഭിമാനി - മാസപ്പടി വിവാദം

Deshabhimani Editorial Monthly Quota Controversy മാസപ്പടി വിവാദത്തിൽ വീണ വിജയന്‍റെ ഭാഗം കേൾക്കാതിരുന്നത് സാമാന്യനീതി നിഷേധമാണെന്ന് ദേശാഭിമാനിയുടെ മുഖപ്രസംഗം

Deshabhimani  Deshabhimani Editorial  Veena Vijayan  Veena Vijayan Controversy  Deshabhimani Editorial Veena Vijayan Controversy  cmrl  സിഎംആര്‍എല്ലുമായി നടന്നത് സുതാര്യമായ ഇടാപാട്  സിഎംആര്‍എൽ  വീണ വിജയൻ  മാസപ്പടി വിവാദം  ദേശാഭിമാനി മുഖപ്രസംഗം
Deshabhimani Editorial Veena Vijayan Controversy
author img

By ETV Bharat Kerala Team

Published : Aug 25, 2023, 1:16 PM IST

തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ (Monthly Quota Controversy) മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെ (Veena Vijayan) പൂര്‍ണമായി ന്യായീകരിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം (Deshabhimani Editorial). വീണ വിജയന് സാമാന്യ നീതി പോലും നിഷേധിച്ചാണ് ആരോപണ നടുവില്‍ നിര്‍ത്തിയിരിക്കുന്നതെന്നാണ് ദേശാഭിമാനി വ്യക്തമാക്കുന്നത്. സിഎംആര്‍എല്‍ കമ്പനിയും വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും തമ്മില്‍ നടന്നത് നിയമപരവും സുതാര്യവുമായ ഇടപാടാണ്.

എക്‌സാലോജിക് കമ്പനിക്കും അതിന്‍റെ ഡയറക്‌ടര്‍ ടി വീണയ്‌ക്കും 1.72 കോടി രൂപ മൂന്നു വര്‍ഷത്തിനുള്ളില്‍ നല്‍കിയത് ബാങ്ക് വഴി സുതാര്യമായാണ്. ഈ തുക സംബന്ധിച്ച് ആദായ നികുതി റിട്ടേണുകള്‍ രേഖപ്പെടുത്തുകയും നികുതി അടയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. കരാര്‍ പ്രകാരം ലഭിച്ച തുക എക്‌സാലോജിക്കോ അതിന്‍റെ ഡയറക്‌ടറോ വെളിപ്പെടുത്താതിരുന്നിട്ടില്ല.

ഇക്കാര്യങ്ങൾ യഥാര്‍ഥത്തില്‍ മറച്ചുവയ്‌ച്ചാണ് വീണ വിജയനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ദേശാഭിമാനി പറയുന്നു. സിഎംആര്‍എല്‍ കമ്പനി നല്‍കിയ തുകയുടെ സ്വഭാവത്തെ സംബന്ധിച്ച് ആദായ നികുതി വകുപ്പ് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് മുമ്പാകെ ആരോപണ രൂപേണ ചില വാദമുഖങ്ങള്‍ അവതരിപ്പിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം.

എക്‌സാലോജിക് കമ്പനി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ കമ്പനിയുടെ ചില ജീവനക്കാര്‍ 2019ല്‍ ആദായ നികുതി നിയമത്തിലെ 132-ാം വകുപ്പ് പ്രകാരം നടന്ന പരിശോധനയുടെ സമയത്ത് നല്‍കിയ പ്രസ്‌താവനയാണ് ഇതിനായി ഉപയോഗിച്ചത്. എന്നാല്‍, ഈ പ്രസ്‌താവന സിഎംആര്‍എല്‍ പിന്നീട് പിന്‍വലിച്ചിരുന്നു. പിന്‍വലിച്ച പ്രസ്‌താവനയെ കുറിച്ച് സ്വാഭാവികമായും രേഖകളില്‍ പോലും സാധാരണ ഉണ്ടാകില്ല. എന്നിട്ടും ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ആരോപണങ്ങള്‍ കെട്ടിച്ചമച്ചിരിക്കുന്നത്.

ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് പരാമർശം കേസിൽ കക്ഷിയല്ലാത്തവർക്കെതിരെ : സെറ്റില്‍മെന്‍റിനായി വിളിച്ച സിഎംആര്‍എല്‍ കമ്പനിയെ പൂര്‍ണമായി കോടതി നടപടികളില്‍ നിന്നും പിഴയില്‍ നിന്നും ഒഴിവാക്കിയ സെറ്റില്‍മെന്‍റ് ഓര്‍ഡറാണ് ബോര്‍ഡ് ഇറക്കിയത്. ഇതിലാണ് പിന്‍വലിച്ച പ്രസ്‌താവനയെ അടിസ്ഥാനപ്പെടുത്തി തെറ്റായ പരാമര്‍ശം നടത്തിയത്. ഇത് വിസ്‌മയകരമാണ്. ഈ സെറ്റില്‍മെന്‍റ് കേസില്‍ കക്ഷിയല്ലാത്ത ഒരാളെയും കമ്പനിയെയും പറ്റിയാണ് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് ദീര്‍ഘമായ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇത്തരം ഒരു പരാമര്‍ശം നടത്തുമ്പോള്‍ അവരുടെ ഭാഗം കേള്‍ക്കുകയെന്ന സാമാന്യ നീതിയുണ്ടായില്ല. പിന്‍വലിക്കപ്പെട്ട ഒരു പ്രസ്‌താവനയുടെ അടിസ്ഥാനത്തില്‍, ബന്ധപ്പെട്ടവര്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചതിനെതിരെയാണ് യഥാര്‍ഥത്തില്‍ വിമര്‍ശങ്ങള്‍ ഉയരേണ്ടതെന്നുമാണ് ദേശാഭിമാനി വ്യക്തമാക്കുന്നത്. സിഎംആര്‍എല്ലും എക്‌സാലോജിക് കമ്പനിയും തമ്മിലുള്ള കരാറില്‍ പൊതുസേവകര്‍ കക്ഷിയല്ല.

മാത്രമല്ല, ഏതെങ്കിലും പൊതുസേവകന്‍ സിഎംആര്‍എല്‍ കമ്പനിക്ക് ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്‌തതായി സ്ഥിരീകരിക്കുന്ന തെളിവുകളും ഹാജരാക്കപ്പെട്ടിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കില്‍ ആദ്യം പ്രഥമദൃഷ്‌ട്യ അടിസ്ഥാനമുള്ള ഒരു വസ്‌തുത വേണം. മാത്രമല്ല, അതിലുള്‍പ്പെട്ടവര്‍ പൊതുസേവകനായിരിക്കുകയും വേണം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വാർത്തകൾ : ഇവിടെ ഒരു നിയമമോ ചട്ടമോ ലംഘിക്കപ്പെട്ടുവെന്ന് ആര്‍ക്കും പറയാനാകില്ല. ഇത്തരമൊരു സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന മുറവിളി യാഥാര്‍ഥ്യ ബോധത്തിന് നിരക്കുന്നതല്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നിറംപിടിപ്പിച്ച നുണകള്‍ വലതുപക്ഷ മാധ്യമങ്ങളില്‍ നിറയുകയാണ്. എ സി മൊയ്‌തീന്‍റെ വീട് പരിശോധന മാധ്യമങ്ങളില്‍ നിറയുന്നതും ഒമ്പതു മണിക്കൂര്‍ ഇഡി കെപിസിസി പ്രസിഡന്‍റിനെ ചോദ്യം ചെയ്‌തത് കുശലാന്വേഷണമായി മാറുന്നതും തിരക്കഥയുടെ ഭാഗമാണെന്ന് എല്ലാവരും തിരിച്ചറിയുമെന്നും ദേശാഭിമാനി മുഖ്യപ്രസംഗത്തില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.