ETV Bharat / state

സ്വകാര്യ ആശുപത്രികള്‍ 50% കിടക്കകള്‍ കൊവിഡിന് മാറ്റി വയ്ക്കണം: നിർദേശവുമായി ആരോഗ്യവകുപ്പ് - സ്വകാര്യ ആശുപത്രികള്‍ക്ക് നിർദേശവുമായി ആരോഗ്യവകുപ്പ്

കൊവിഡിന്‍റെ രണ്ട് ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിച്ച സഹകരണം ഈ സമയത്തും ലഭിക്കുമെന്നാണ് വിശ്വാസമെന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെ അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

Department of Health to private hospitals in kerala  private hospital bed for covid patients  സ്വകാര്യ ആശുപത്രികള്‍ക്ക് നിർദേശവുമായി ആരോഗ്യവകുപ്പ്  കൊവിഡ് രോഗികള്‍ക്കായി കിടക്കകള്‍ സ്വകാര്യ ആശുപത്രി
സ്വകാര്യ ആശുപത്രികള്‍ 50% കിടക്കകള്‍ കൊവിഡിന് മാറ്റി വയ്ക്കണം: നിർദേശവുമായി ആരോഗ്യവകുപ്പ്
author img

By

Published : Jan 22, 2022, 6:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഓരോ ദിവസവും ഐസിയു, വെന്‍റിലേറ്റര്‍ എന്നിവയുള്‍പ്പെടെ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലുള്ളവരുടേയും മറ്റ് അസുഖങ്ങളുള്ളവരുടേയും ദൈനംദിന കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ബന്ധമായും കൈമാറണം. ഡേറ്റ കൃത്യമായി കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കൊവിഡിന്‍റെ രണ്ട് ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളില്‍ നിന്നും ലഭിച്ച സഹകരണം ഈ സമയത്തും ലഭിക്കുമെന്നാണ് വിശ്വാസമെന്ന് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെ അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. അതിതീവ്ര വ്യാപന സമയത്ത് കൊവിഡ് വാക്‌സിനേഷന്‍ ഡോസുകളുടെ ഇടയില്‍ ആരും കാലതാമസം വരുത്തരുതെന്ന് യോഗം ആവശ്യപ്പെട്ടു.

ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ നിരക്ക് 83 ശതമാനമാണ്. കൃത്യമായ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതാണ്. കൊവിഷീല്‍ഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 9 മാസത്തിനു ശേഷം കരുതല്‍ ഡോസിന് അര്‍ഹരായവര്‍ മൂന്നാമത്തെ വാക്‌സിനും സ്വീകരിക്കേണ്ടതാണ്.

ആദ്യ ഡോസ് എടുക്കുന്നതിലൂടെ ശരീരം കൊവിഡിനെതിരെയുള്ള പ്രതിരോധത്തിന് തുടക്കമിടുകയും ഭാഗിക പരിരക്ഷ ലഭ്യമാവുകയും ചെയ്യുന്നു. രണ്ടാമത്തെ ഡോസ് രോഗം പ്രതിരോധിക്കാനുള്ള ശേഷി ഗണ്യമായി വര്‍ധിക്കാന്‍ സഹായിക്കുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചു കഴിഞ്ഞ് രണ്ടാഴ്‌ച കഴിയുന്നതോടെയാണ് ശരീരം പൂര്‍ണമായി പ്രതിരോധശേഷി ആര്‍ജിക്കുന്നത്.

ഒരു ഡോസ് മാത്രമെടുത്തവരെ പൂര്‍ണ വാക്‌സിനേഷനായി കണക്കാക്കില്ല. വാക്‌സിനേഷന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. എല്ലാവരും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കുകയും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. കൊവിഷീല്‍ഡിനെ പോലെ ഫലപ്രദവും സുരക്ഷിതവും ആണ് കോവാക്‌സിനും. ഇനിയും വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Also Read: മൂന്നാം തരംഗത്തെ നേരിടുന്നതെങ്ങനെയെന്ന് വ്യക്തമാക്കണം: വി.ഡി സതീശൻ

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.