തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കിടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ (വിശദമായ മാര്‍ഗ രേഖ) പുറത്തുവിടണമെന്ന് സിപിഎമ്മിലും അഭിപ്രായം ശക്തം (silver line project dpr). ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഡിപിആര്‍ പുറത്തുവിടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
അതേസമയം പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങള്‍ ലംഘിച്ചാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ചില മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ ഇക്കാര്യം ഉന്നയിച്ചതായാണ് വിവരം.
റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ, തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ, തലശ്ശേരി- മൈസൂര്‍, നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ ലൈനുകള്‍, ശബരി റയില്‍ പദ്ധതി എന്നിവക്ക് പിന്നിലാണ് സില്‍വര്‍ ലൈന്‍ ഇടം പിടിച്ചിരിക്കുന്നത്.
also read: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച്, ജീപ്പ് തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങൾ
അങ്ങനെയുള്ള പദ്ധതി ഇപ്പോള്‍ മുഖ്യവികസന പദ്ധതിയായി മാറിയതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപടി സ്വീകരിക്കുമെന്നാണ് പ്രകടന പത്രിക പറയുന്നത്. എന്നാല്‍ സില്‍വര്‍ ലൈനിനായി ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും സര്‍ക്കാര്‍ ഇത് അവഗണിച്ച് മുന്നോട്ടു പോകുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.