ETV Bharat / state

സോളാര്‍ അപകീർത്തി കേസ്: വിധി ചോദ്യം ചെയ്ത് വി.എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയത്.

Defamation verdict VS Achuthanandan  Solar Defamation Case  സോളാര്‍ കേസ്  അപകീര്‍ത്തി കേസ് വിധി ചോദ്യം ചെയ്ത് വി.എസ് സമര്‍പ്പിച്ച ഹര്‍ജി  വിഎസിനെതിരെ ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച അപകീര്‍ത്തി കേസ്
സോളാര്‍ കേസ് : അപകീര്‍ത്തി കേസ് വിധി ചോദ്യം ചെയ്ത് വി.എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മറ്റി
author img

By

Published : Feb 11, 2022, 9:40 PM IST

തിരുവനന്തപുരം: സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്.അച്യുതാനന്ദൻ നൽകണമെന്ന സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കോടതി വാദം പരിഗണിക്കുന്നത് ഫെബ്രുവരി 14 ലേക്ക് മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയത്. സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വി.എസ്.അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയാണ് കേസിന് ആസ്പദമായ സംഭവം.

Also Read: സോളാര്‍ കേസ് : അപകീര്‍ത്തി കേസ് വിധി ചോദ്യം ചെയ്ത് വി.എസ് സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും

2013 ജൂലൈ ആറിന് റിപ്പോർട്ടർ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് വി.എസ് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. സോളാർ തട്ടിപ്പിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രധാന ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.