ETV Bharat / state

ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി - ധാരണാപത്രം

2019ലെ മത്സ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സജി ചെറിയാൻ

deep sea trawling: no talks with emcc  deep sea trawling  trawling  emcc  ആഴക്കടൽ മത്സ്യബന്ധനം  മത്സ്യബന്ധനം  ഇഎംസിസി  ഫിഷറീസ് മന്ത്രി  സജി ചെറിയാൻ  ഫിഷറീസ് വകുപ്പ്  ധാരണാപത്രം  ഫിഷറീസ് നയം
ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി
author img

By

Published : Jun 9, 2021, 1:08 PM IST

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് ഇഎംസിസി കമ്പനിയുമായി ഫിഷറീസ് വകുപ്പ് ചർച്ച നടത്തിയിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വിദേശത്ത് വെച്ചും ഇത്തരത്തിലുള്ള ഒരു ചർച്ചയും വകുപ്പ് നടത്തിയിട്ടില്ല. ഇഎംസിസിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Also Read: ലഹരി മാഫിയ സംഘങ്ങളുടെ താവളമായ കുളവും പരിസരവും ശുചിയാക്കി ഡി.വൈ.എഫ്.ഐ

വിദേശ കമ്പനികൾക്കും തദ്ദേശ കോർപറേറ്റുകൾക്കും ആഴക്കടൽ മൽസ്യബന്ധനത്തിന് ഫിഷറീസ് നയം അനുവദിക്കുന്നില്ല. 2019ലെ ഈ മത്സ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി. പ്രതിപക്ഷത്തുനിന്നുള്ള ടി.സിദ്ദിഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി തോമസ് എന്നിവരുടെ ചോദ്യങ്ങൾക്ക് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.