തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ മാത്രമായി ചുരുക്കാൻ തീരുമാനം. ക്ഷേത്രത്തിന് സമീപത്തെ പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല നടത്തും. ഭക്തർക്ക് വീടുകളിലിരുന്ന് പൊങ്കാല സമർപ്പിക്കാം.
ഞായറാഴ്ച ചേർന്ന ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ബോർഡ് യോഗത്തിലാണ് തീരുമാനം. ഇത്തവണ പൊങ്കാല ക്ഷേത്ര വളപ്പിനുള്ളിൽ മാത്രമായി നടത്താൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ കേരളത്തിലെ ഇപ്പോഴുള്ള കൊവിഡ് സാഹചര്യം പരിഗണിച്ചാണ് പുതിയ തീരുമാനം. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി എന്നീ ചടങ്ങുകളും ഒഴിവാക്കി.