തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാന തീരുമാനം ഹൈക്കമാൻഡിന് വിട്ടു. ഇന്ന് ചേർന്ന കോൺഗ്രസ് പാർട്ടിയുടെ പാർലമെന്‍ററി പാർട്ടി യോഗമാണ് ഇതിനെ കുറിച്ചുളള തീരുമാനം എടുത്തത്. ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെ, വി. വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് 21 അംഗ നിയമസഭാകക്ഷി യോഗം നടക്കുന്നത്. നിയമസഭാ കക്ഷി നേതൃസ്ഥാനത്തും സംഘടനാ തലപ്പത്തും നേതൃമാറ്റം വേണമെന്ന് ഇതിനോടകം തന്നെ പലരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: സത്യപ്രതിജ്ഞ ചടങ്ങില്‍ യു.ഡി.എഫ് നേരിട്ട് പങ്കെടുക്കില്ല