തിരുവനന്തപുരം: ഭാഗ്യശാലികൾ കാത്തിരിക്കുന്ന പൂജാ ബംപര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് ഉച്ചയ്‌ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പ് ഇതുവരെ 37 ലക്ഷത്തിലധികം പൂജാ ബംപര്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. 40 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത്. ഇതിനുപിന്നാലെ തൃശൂർ, തിരുവനന്തപുരം ജില്ലകളാണ് ടിക്കറ്റ് വില്‍പനയില്‍ മുൻപന്തിയില്‍.
12 കോടി രൂപയാണ് ഇന്ന് നറുക്കെടുക്കുന്ന ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് പൂജാ ബംപറിന്‍റെ മറ്റൊരു സവിശേഷത. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം),
നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും (അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. പൂജാ ബംപറിന്‍റെ ടിക്കറ്റ് വില 300 രൂപയാണ്. നറുക്കെടുപ്പ് ഫലം ഇടിവി ഭാരതിലൂടെ അറിയാനാകും.
Read Also: ബംപറടിച്ച വിശ്വംഭരന്‍റെ പദ്ധതികളിങ്ങനെ; പുതിയ വീട്, ആരുടേയും കാലു പിടിക്കാതൊരു ജീവിതവും