തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനമുണ്ടാകും. തിയേറ്ററുകള്‍ ഇന്ന് തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഒടിടി റിലീസുമായി ബന്ധപ്പെട്ട് തിയേറ്റർ ഉടമകൾ പ്രതിഷേധത്തിലാണ്. പ്രശ്‌നം ചർച്ച ചെയ്യാൻ കേരള ഫിലിം ചേംബർ ബുധനാഴ്‌ച കൊച്ചിയിൽ യോഗം ചേരും. നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും സംഘടനകൾ ചർച്ചയിൽ പങ്കെടുക്കും. തിയേറ്ററുകൾ തുറക്കുമ്പോൾ 80ഓളം മലയാള ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. മോഹൻലാലിന്‍റെ മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം, മമ്മൂട്ടിയുടെ വൺ, ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്, നിവിൻ പോളിയുടെ തുറമുഖം തുടങ്ങിയവ അടുത്ത മൂന്നു മാസങ്ങൾക്കകം റിലീസ് ഉണ്ടാകും.
സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറക്കുന്നതിൽ തീരുമാനം നാളെ - Kerala Film Chamber
നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും സംഘടനകൾ നാളത്തെ ചർച്ചയിൽ പങ്കെടുക്കും