ETV Bharat / state

കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

author img

By

Published : Jun 6, 2020, 12:33 PM IST

ഒരു മാസത്തിലധികമായി തിരുവനന്തപുരം മെഡിക്കൽ കോളജിലും പേരൂർക്കട ജില്ലാ ആശുപത്രിയിലും ചികിത്സയിലായിരുന്നു ഇയാൾ. കൂടാതെ, പനിയുമായി ചികിത്സയ്ക്ക് എത്തിയിട്ടും സ്രവ പരിശോധന നടത്തുന്നതിൽ ആരോഗ്യ വകുപ്പിൽ നിന്ന് വീഴ്‌ചയുണ്ടായിട്ടുണ്ട്.

തിരുവനന്തപുരം കൊറോണ  കൊവിഡ് വൈദികൻ  വൈദികന്‍റെ റൂട്ട് മാപ്പ്  കൊറോണ കെ.ജി.വർഗീസ്  ആരോഗ്യ വകുപ്പ് വീഴ്‌ച  Deceased Priest  Covid 19  corona thiruvananthapuram  covid death  route map  KG Varghese
കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ സ്രവ പരിശോധന നടത്തുന്നതിൽ ആരോഗ്യ വകുപ്പിന് വീഴ്‌ച. വൈദികന്‍റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച വൈദികൻ കെ.ജി.വർഗീസിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഒരു മാസത്തിലധികമായി തിരുവനന്തപുരം മെഡിക്കൽ കോളജിലും പേരൂർക്കട ജില്ലാ ആശുപത്രിയിലും ചികിത്സയിലായിരുന്നു വർഗീസ്. മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിൽ ചികിത്സ തേടിയതായി ജില്ലാ ഭരണകൂടം പുറത്തിറക്കിയ റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നു. മെയ് 20 മുതലുള്ള വിവരങ്ങളാണ് പുറത്ത് വിട്ടത്. അപകടത്തിൽ പെട്ട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്ക് ശേഷം വൈദികനെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം, ഇരുപതിന് മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗത്തിൽ നിന്ന് പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുരുഷൻമാരുടെ ശസ്‌ത്രക്രിയ വിഭാഗത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മെയ് 21ന് 41-ാം നമ്പർ ബെഡിലേക്ക് മാറ്റി. 23ന് പനി അനുഭവപ്പെട്ടതിനെ തുടർന്ന് വൈദികനെ വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവിടുത്തെ അത്യാഹിത വിഭാഗത്തിലും ഇഎൻടി കാഷ്വാലിറ്റിയിലുമാണ് ചികിത്സ നൽകിയത്. അതിനു ശേഷം ഇയാളെ തിരികെ വീണ്ടും പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.

പനിയുമായി ചികിത്സയ്ക്ക് എത്തിയിട്ടും കൊവിഡ് പരിശോധന നടത്താതെ ആരോഗ്യവകുപ്പിൽ നിന്ന് വീഴ്ചയുണ്ടായി എന്നാണ് ആരോപണം. ഈ സമയത്ത് പരിശോധന നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ ആശങ്ക ഒഴിവാക്കാമായിരുന്നു. 23-ാം തീയതി നടത്തിയ പരിശോധനയ്ക്കുശേഷം 26നും വൈദികനെ മെഡിക്കൽ കോളജിൽ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.

ഇഎൻടി വിഭാഗത്തിലും അത്യാഹിത വിഭാഗത്തിലുമാണ് പ്രവേശിപ്പിച്ചത്. തുടർന്ന് പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈദികന് മെയ് 31ന് രോഗം മൂർച്ഛിച്ചതോടെ വീണ്ടും മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗുരുതരമായ രീതിയിൽ നിമോണിയ കണ്ടെത്തിയതോടെയാണ് ഇദ്ദേഹത്തിനെ കൊവിസ് പരിശോധനക്ക് വിധേയമാക്കിയത്. എന്നാൽ, പരിശോധനാഫലം പോസിറ്റീവാണെന്ന റിപ്പോർട്ട് ലഭിക്കുന്നതിനു മുമ്പ് വൈദികൻ മരിച്ചു. ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ചയിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ നിരവധി ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ ആയിട്ടുണ്ട്. പേരൂർക്കട ജില്ലാ ആശുപത്രി നിലവിൽ അടച്ചിട്ട അവസ്ഥയിലാണ്. ആരോഗ്യ പ്രവർത്തകരുടെ അടക്കം പരിശോധനാഫലം വന്ന ശേഷം തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനം എടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.