തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കി. https://covid19.kerala.gov.in/deathinfo/ എന്നതാണ് പോര്‍ട്ടലിന്റെ ലിങ്ക്. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഇതില്‍ നിന്നും വിവരങ്ങള്‍ അറിയാം. ഔദ്യോഗികമായി കൊവിഡ് മരണണമാണെന്ന് സ്ഥിരീകരിച്ചവയുടെ വിവരം മാത്രമാണ് ഇതുവഴി ലഭ്യമാവുക.
22.07.2021 വരെയുള്ള മരണ വിവരം പുതിയ പോര്‍ട്ടലില്‍ ലഭ്യമാണ്. ബാക്കിയുള്ളവ ഉടൻ തന്നെ സൈറ്റില്‍ അപ്ഡഡേറ്റ് ആവും.