തിരുവനന്തപുരം: കോവളത്ത് ചത്ത സ്രാവിനെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ചെറിയതുറ ഭാഗത്താണ് സംഭവം. ഇന്നലെ കോവളത്ത് ഒരു സ്രാവ് ജീവനോടെ കരയ്ക്കെത്തിയിരുന്നു. എന്നാൽ അതിനെ ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്ന് കടലിലയച്ചു.
ALSO READ : കോവളത്ത് വൻ സ്രാവ് തീരത്തടിഞ്ഞു
എന്നാല്‍ അതുതന്നെയാണോ ഇതെന്നും സംശയിക്കുന്നുണ്ട്. ഇന്നലെ കരയ്ക്കെത്തിയ സ്രാവിന്‍റെ ദേഹത്ത് വെള്ള പൊട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് കണ്ടതിന്‍റെ പുറത്തും അത്തരത്തില്‍ വെള്ള പൊട്ടുകള്‍ കണ്ടതാണ് സംശയം ബലപ്പെടുത്തുന്നത്. ചാക്കാ ഫയർഫോഴ്സ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.