ETV Bharat / state

തോണികള്‍ക്ക് നേരെ അപകടകരമായി പാഞ്ഞടുത്ത് കപ്പല്‍ ; പരാതിയുയര്‍ത്തി മത്സ്യത്തൊഴിലാളികള്‍

author img

By

Published : Jul 27, 2021, 10:10 PM IST

Updated : Jul 27, 2021, 10:20 PM IST

ക്രൂ ചേഞ്ചിനെത്തിയ കപ്പലുകളിൽ ഒന്ന് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച തോണികള്‍ക്ക് നേരെ അപകടകരമായി പാഞ്ഞെടുക്കുകയായിരുന്നു. സംഭവത്തില്‍ നഷ്ടപരിഹാരം വേണമെന്ന് തൊഴിലാളികള്‍.

Complain raised by workers  Dangerous voyage against fishing boats  Complain raised by workers  മത്സ്യബന്ധനത്തിനായി കടലിലിറക്കിയ തോണികള്‍  ക്രൂചേഞ്ചിനെത്തിയ കപ്പലുകള്‍  തിരുവനന്തപുരം നഗരസഭ  Thiruvananthapuram Corporation  മത്സ്യത്തൊഴിലാളി സംഘം  Fishermen's Association  തിരുവനന്തപുരം വാര്‍ത്ത
മത്സ്യബന്ധന തോണികള്‍ക്ക് നേരെ അപകടകരമായി സഞ്ചരിച്ച് കപ്പല്‍; പരാതിയുയര്‍ത്തി തൊഴിലാളികള്‍

തിരുവനന്തപുരം : മത്സ്യബന്ധനത്തിനായി കടലിലിറക്കിയ തോണികള്‍ക്ക് നേരെ അപകടകരമായി കപ്പല്‍ സഞ്ചരിച്ചു. 17 അംഗ മത്സ്യത്തൊഴിലാളി സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. തട്ടുമടി വല നശിച്ച സംഭവത്തില്‍ കപ്പല്‍ അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് തോണികള്‍ക്ക് നേരെ അപകടകരമായി പാഞ്ഞടുത്ത് കപ്പല്‍

സംഭവം ചൊവ്വാഴ്ച രാവിലെ

നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ സംഘം തുറമുഖ വാർഫിലെ ക്രൂ ചേഞ്ച് ടെർമിനൽ വാതിൽക്കൽ ഉപരോധസമരം നടത്തി. ചൊവ്വാഴ്ച രാവിലെ നടന്ന സംഭവത്തിൽ പുല്ലുവിള സ്വദേശി അലക്സിന്‍റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സംഘം വീശിയ തട്ടുമടി വല നശിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു.

പാഞ്ഞെത്തിയത് ക്രൂ ചേഞ്ചിനെത്തിയ കപ്പല്‍

നഷ്ടപരിഹാരത്തിനായി ചേര്‍ന്ന ആദ്യ ഘട്ട ചർച്ച പരാജയപ്പെട്ടതോടെയാണ് വൈകിട്ടോടെ കോട്ടപ്പുറം കൗൺസിലർ പനിയടിമ ജോണിന്‍റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം സംഘടിപ്പിച്ചത്. ക്രൂ ചേഞ്ചിനെത്തിയ കപ്പലുകളിൽ ഒന്നാണ് തങ്ങൾക്കുനേർക്ക് പാഞ്ഞെത്തിയതെന്ന് തൊഴിലാളികൾ പറഞ്ഞു.

കൈ ഉയർത്തിയും മറ്റും അപായ സൂചന നൽകിയെങ്കിലും ഇതുവകവയ്ക്കാതെ കപ്പൽ വരുന്നതുകണ്ട് ഇരു വള്ളങ്ങളും വേർപെടുത്തി വേഗത്തിൽ ഒഴിഞ്ഞു മാറിയെന്ന് തൊഴിലാളികൾ പറഞ്ഞു.

തട്ടുമടിയ്ക്ക് മുകളിലൂടെ കപ്പൽ നീങ്ങി പോയെന്നും ഇതോടെയാണ് വല നശിച്ചതെന്നും തൊഴിലാളികൾ പറഞ്ഞു. നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്മേൽ രാത്രിയോടുകൂടി സമരം അവസാനിപ്പിച്ചു.

ALSO READ: പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷ ഫലം ബുധനാഴ്‌ച

Last Updated : Jul 27, 2021, 10:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.