ETV Bharat / state

നെയ്യാറ്റിൻകരയിൽ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം - strong winds and rain

പാറശാല മഹാദേവർ ക്ഷേത്രത്തിന് സമീപത്തെ വലിയ ആൽമരം കടപുഴകി വീണത് ജനങ്ങളെ ഭീതിയിലാക്കി

തിരുവനന്തപുരം  trivandrum  strong winds and rain  ശക്തമായ കാറ്റിലും മഴയിലും
നെയ്യാറ്റിൻകരയിൽ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം
author img

By

Published : May 5, 2020, 8:52 PM IST

Updated : May 5, 2020, 11:27 PM IST

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം. നെയ്യാറ്റിൻകരയിലും പരിസര പ്രദേശത്തുമാണ് ഇന്ന് വൈകിട്ട് ഉണ്ടായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചത്. വ്ളാത്താങ്കര, പൂഴികുന്ന് തുടങ്ങിയ പ്രദേശത്ത് മരം വീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു.

നെയ്യാറ്റിൻകരയിൽ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം

വൈദ്യുതി പോസ്റ്റും നിലംപതിച്ചു. ഇതോടെ വൈദ്യുതബന്ധം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. പാറശാല മഹാദേവർ ക്ഷേത്രത്തിന് സമീപത്തെ വലിയ ആൽമരം കടപുഴകി വീണത് ജനങ്ങളെ ഭീതിയിലാക്കി. റോഡിലേക്ക് മരം വീണതിനെ തുടര്‍ന്ന് പാറശാല കൊല്ലങ്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് പാറശാല ഫയര്‍ഫോഴ്‌സ് സംഘമെത്തി മരം മുറിച്ചുമാറ്റി. ഫയർഫോഴ്‌സും പൊലീസുമെത്തി ഗതാഗതം പുനസ്ഥാപിച്ചു.

Last Updated : May 5, 2020, 11:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.