ETV Bharat / state

LIVE UPDATES : ടൗട്ടെ : സംസ്ഥാനത്ത് കനത്ത മഴ, കലിതുള്ളി കടലും കാറ്റും

author img

By

Published : May 15, 2021, 9:45 AM IST

Updated : May 15, 2021, 6:12 PM IST

rain update  Cyclone Tauktae kerala  Cyclone Tauktae news  Cyclone Tauktae updates  Cyclone Tauktae news  Cyclone Tauktae thiruvananthapuram news  Cyclone Tauktae updates  mumbai Cyclone Tauktae  ടൗട്ട ചുഴലിക്കാറ്റ് അപ്‌ഡേറ്റ്സ്  തീരപ്രദേശങ്ങളിൽ ജാഗ്രത  ടൗട്ടെ ചുഴലിക്കാറ്റ് അപ്‌ഡേറ്റ്സ്  ടൗട്ടെ ചുഴലിക്കാറ്റ് നിർദേശം  ജാഗ്രത പുറപ്പെടുവിച്ചു  ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്നു  മഹാരാഷ്‌ട്ര തീരങ്ങളിലും ജാഗ്രത  ടൗട്ടെ ചുഴലിക്കാറ്റ് വാർത്ത
അതിതീവ്ര ന്യൂനമർദം ടൗട്ടെ ചുഴലിക്കായി മാറി

18:06 May 15

പത്തനംതിട്ട മൂഴിയാർ ഡാമിന്‍റെ ഷട്ടർ തുറന്നു

പത്തനംതിട്ട മൂഴിയാർ ഡാമിന്‍റെ ഷട്ടർ തുറന്നു. പമ്പ അച്ചൻകോവിലാർ, മണിമലയാർ എന്നിവയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

18:05 May 15

അങ്കമാലി അങ്ങാടിക്കടവിൽ മണ്ണിടിച്ചിൽ

അങ്കമാലി അങ്ങാടിക്കടവിൽ മണ്ണിടിഞ്ഞ് അപകടം. മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഡീസൽ ലോഡുമായി സഞ്ചരിച്ച ടാങ്കർ ലോറി മറിഞ്ഞു.

18:01 May 15

കനത്തമഴ; ആലപ്പുഴ ജില്ലയിൽ വ്യാപക നാശനഷ്ടം

ആലപ്പുഴ: അതിശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ജില്ലയിൽ വ്യാപക നാശനഷ്ടം. പലയിടത്തും വൻ മരങ്ങൾ കടപുഴകി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുകളിൽ പതിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മരങ്ങൾ വീണത് മൂലം ജില്ലയിലെ ചിലയിടങ്ങളിൽ ഗതാഗതവും സ്തംഭിച്ചു.

17:30 May 15

അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ വീണ്ടും ഉയർത്തി

അരുവിക്കര ഡാമിന്‍റെ രണ്ടും മൂന്നും ഷട്ടറുകൾ 20 സെന്‍റീമീറ്റർ വീതം ഉയർത്തി. നേരത്തെ 40 സെന്‍റീമീറ്റർ വീതം ഷട്ടറുകൾ ഉയർത്തിയിരുന്നു. പരിസരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

17:13 May 15

മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി 8 പേരെ കാണാതായി

എറണാകുളം: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ട് കടലിൽ മുങ്ങി ബോട്ടിലുണ്ടായിരുന്ന 8 പേരെ കാണാതായി. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന ബോട്ടാണ് ലക്ഷദ്വീപിന് അടുത്ത് വച്ച് മുങ്ങിയത്. കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്.

16:44 May 15

പയ്യന്നൂർ കാനായി മീൻകുഴി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

പയ്യന്നൂർ കാനായി മീൻ കുഴി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു

കണ്ണൂർ: ശക്തമായ മഴയിൽ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകി പ്രദേശങ്ങളിലേക്ക് കയറുന്നതിനാൽ പയ്യന്നൂർ കാനായി മീൻകുഴി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. പരിസരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

16:26 May 15

മൂഴിയാർ ഡാം തുറക്കാൻ സാധ്യത: കനത്ത ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ടൗട്ടെ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ഇബി ലിമിറ്റഡിന്‍റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍, അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 190 മീറ്റര്‍ കഴിഞ്ഞപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

14:52 May 15

എറണാകുളത്ത് 15 ക്യാമ്പുകളിലായി കഴിയുന്നത് 410 പേർ

എറണാകുളം: എറണാകുളത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 410 പേരാണ് ജില്ലയിൽ 15 ക്യാമ്പുകളിലായി കഴിയുന്നത്. കൊച്ചി, കണയന്നൂർ താലൂക്കുകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ചെല്ലാനം ഉൾപ്പെടുന്ന കൊച്ചി താലൂക്കിൽ മാത്രം 13 ക്യാമ്പുകൾ തുറന്നു. അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നാവിക സേനയും ചെല്ലാനത്തെത്തിയിട്ടുണ്ട്.

13:05 May 15

വയനാട്ടിൽ വീട് തകർന്ന് ഒരാൾക്ക് പരിക്ക്

വയനാട്ടിലെ നെന്മേനിയിൽ കനത്ത മഴയിലും കാറ്റിലും വീട് തകർന്നുവീണ് ഒരാൾക്ക് പരിക്കേറ്റു. ചിറ്റൂർ കുറുമ കോളനിയിൽ മാങ്ങാപുര വീട്ടിൽ കൃഷ്ണനാണ് പരിക്കേറ്റത്. ഓട് മേഞ്ഞ വീട് വെളുപ്പിനുണ്ടായ കാറ്റിലും മഴയിലും തകർന്ന് വീഴുകയായിരുന്നു. 

13:04 May 15

ഇടുക്കിയില്‍ വ്യാപക നാശ നഷ്‌ടം; മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീതിയിൽ മലയോരം

ഇടുക്കിയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശ നഷ്‌ടം. നൂറ് കണക്കിന് വീടുകള്‍ തകര്‍ന്നു. ഏക്കര്‍ കണക്കിന് കൃഷി നാശം. ഇടുക്കിയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. നീരൊഴുക്ക് വർധിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. മലങ്കര, കാലർകൂട്ടി അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോരം. 

13:03 May 15

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു; പ്രദേശത്ത് ജാഗ്രത നിർദേശം

പത്തനംതിട്ട മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ഉച്ചയോടെ ഡാം തുറക്കാൻ സാധ്യത. തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

12:40 May 15

നിലമ്പൂർ കൈപ്പിനി താൽക്കാലിക പാലം പേമാരിയിൽ ഭാഗികമായി ഒലിച്ചുപോയി

നിലമ്പൂർ കൈപ്പിനി താൽക്കാലിക പാലം ഇന്നലെ പെയ്‌ത പേമാരിയിൽ ഭാഗികമായി ഒലിച്ചുപോയി. പ്രതിസന്ധിയിലായ ആയിരക്കണക്കണക്കിന് കുടുബങ്ങളുടെ പിന്തുണയോടെയാണ് താല്‍ക്കാലിക മരപ്പാലം നിര്‍മിച്ചത്. പാലം നഷ്ടമായാൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതത്തിൽ ആവുന്നത്. ചാലിയാറിലെ ജലവിതാനം കൂടുകയും ചെയ്തിട്ടുണ്ട്.

12:39 May 15

ഇടുക്കിയിലെ താലൂക്കുകളിൽ കണ്‍ട്രോള്‍ റൂമുകൾ

ഇടുക്കിയിലെ താലൂക്കുകളിൽ കണ്‍ട്രോള്‍ റൂമുകൾ തുറന്നു. 

  • ഇടുക്കി 04862 235361
  • തൊടുപുഴ 04862 222503
  • ദേവികുളം 04865 264231
  • ഉടുമ്പഞ്ചോല 04868 232050
  • പീരുമേട് 04869 232077

12:38 May 15

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു. 27 ഷട്ടറുകളിൽ രണ്ടെണ്ണമാണ് രാവിലെ 10 മണിക്കും 10:30ക്കുമായി തുറന്നത്. ഇന്നലെ വൈകുന്നേരം മുതൽ മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്നതിനാലാണ് ഷട്ടറുകൾ തുറന്നത്. പരിസരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

12:36 May 15

നിലവിലെ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന് മുംബൈ മേയർ

മുംബൈയിലെ ജബോ കൊവിഡ് സെന്‍ററുകൾ സ്റ്റാൻഡ്‌ബൈയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിലവിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ അറിയിച്ചു. ആവശ്യമാണെങ്കിൽ മാത്രം കൊവിഡ് രോഗികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. അടിയന്തര സാഹചര്യം നേരിടാനായി വിവിധ ബീച്ചുകളിലായി നൂറോളം സുരക്ഷ ഗാർഡുകളെ നിയമിച്ചു. ഫയർ ബ്രിഗേഡ് സംഘവും അടിയന്തര സാഹചര്യത്തെ നേരിടാൻ സജ്ജമാണെന്നും മേയർ അറിയിച്ചു. 

12:35 May 15

അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2333.52 അടി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 128.80ൽ എത്തി. 

12:34 May 15

ഇടുക്കിയിൽ കനത്തമഴ; വ്യാപക നാശനഷ്‌ടം

വട്ടവടയിൽ രണ്ട് വീടുകൾ പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു. രാമക്കല്മേട്, കുത്തുങ്കൽ, കാൽവരി മൗണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ വീടുകൾ തകർന്നു. മൂന്നാറിൽ തോട്ടം മേഖലയിൽ കനത്ത മഴ. മുതിരപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. വിവിധ മേഖലകളിൽ ഗതാഗത തടസം. ഉടുമ്പൻചോലയിൽ ഏഴര ഏക്കറിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ദേവികുളത്ത് ക്യാമ്പ് തുറക്കാൻ സബ് കലക്‌ടർ നിർദേശം നൽകി. 

12:34 May 15

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടുക്കിയിൽ പെയ്‌ത മഴയുടെ അളവ്

ഇടുക്കി - 49.8 മി.മി

തൊടുപുഴ- 73.4 മി.മി

ദേവികുളം- 102.2 മി.മി

ഉടുമ്പഞ്ചോല- 30.4 മി.മി

പീരുമേട് - 208 മി.മി

12:33 May 15

മഴയെ തുടർന്ന് തൊടുപുഴയിൽ നാശനഷ്‌ടം; താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമില്ല

തൊടുപുഴ താലൂക്കിൽ ഇതുവരെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് തഹസിൽദാർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് മുതൽ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും വെള്ളിയാമറ്റം വില്ലേജിൽ ഏഴും അറക്കുളം വില്ലേജിൽ രണ്ടും വീടുകൾ ഭാഗികമായി തകർന്നു. താലൂക്കിലെ വിവിധയിടങ്ങളിൽ കനത്ത കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുയാണ്. ഏതാനും ഗ്രാമീണ റോഡുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. ഇവ അഗ്നി രക്ഷാ സേനയുടെ സഹായത്തോടെ മുറിച്ച് മാറ്റി വരികയാണ്. തഹസിൽദാർ കെ.എം.ജോസുകുട്ടിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.

12:30 May 15

മലപ്പുറത്തെ തീരമേഖലകളിൽ കടൽക്ഷോഭം രൂക്ഷം

മലപ്പുറം ജില്ലയിലെ തീരമേഖലയിലും കടൽക്ഷോഭം രൂക്ഷം. പൊന്നാനി, താനൂർ, വള്ളിക്കുന്ന്​, തിരൂർ, പരപ്പനങ്ങാടി മേഖലകളിൽ കനത്ത​ നാശം. നിരവധി വീടുകളിൽ വെള്ളം കയറി ഭാഗികമായി തകർന്നു. അഞ്ചോ​ളം വീ​ടു​ക​ൾ ഏ​ത് നി​മി​ഷ​വും ക​ട​ലെ​ടു​ക്കാ​മെ​ന്ന ഭീ​ഷ​ണി​യി​ലാ​ണ്. സ​മീ​പ റോ​ഡും ഭാ​ഗി​ക​മാ​യി ക​ട​ലെ​ടു​ത്തു.  

11:49 May 15

പാലായിൽ കനത്ത നാശനഷ്‌ടം

പാലായിൽ കനത്ത നാശനഷ്‌ടം

പാലായുടെ വിവിധ മേഖലകളില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ വന്‍ നാശം. പടിഞ്ഞാറ്റിന്‍കര, പാളയം മേഖലയില്‍ കാറ്റ് വന്‍ നാശം സൃഷ്ടിച്ചു. നിരവധി വന്‍മരങ്ങള്‍ നിലം പൊത്തി. റബ്ബര്‍ മരങ്ങളും മറ്റും കടപുഴകി. വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്നു.

11:48 May 15

കല്ലാർകുട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടർ ഉയർത്തി

ശക്‌തമായ മഴയെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടർ ഉയർത്തി. 60 സെന്‍റിമീറ്ററാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം. 

11:29 May 15

കാസർകോട് ശക്തമായ മഴ തുടരുന്നു; ദുരന്തനിവാരണത്തിന് കരസേനയുടെ 35 അംഗ സംഘം

കാസർകോട് മഴ ശക്തമായി തുടരുന്നു. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ചേരങ്കൈ കടലോര പ്രദേശത്ത് വെള്ളം കയറി തുടങ്ങി. രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. കഴിഞ്ഞ രാത്രിയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ 63 മില്ലിമീറ്റർ മഴ ലഭിച്ചു. പീലിക്കോട് മേഖലയിൽ 85.5 മില്ലിമീറ്റർ മഴ ലഭിച്ചു. കരസേനയുടെ 35 അംഗ സംഘത്തെ ജില്ലയിൽ നിയോഗിച്ചിട്ടിട്ടുണ്ട്.

11:26 May 15

ടൗട്ടെ ചുഴലിക്കാറ്റിന്‍റെ നിലവിലെ സ്ഥാനം

ടൗട്ടെ ചുഴലിക്കാറ്റ് നിലവിൽ അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 160 കിലോ മീറ്റർ വടക്ക്, വടക്ക് പടിഞ്ഞാറും ഗോവയിലെ പാനാജി തീരത്ത് നിന്ന് 350 കിലോ മീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറുമായാണ് സ്ഥിതി ചെയ്യുന്നത്. 18ന് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ടൗട്ടെയുടെ സ്വാധീന ഫലമായി കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്തമായ മഴയും കടൽ ക്ഷോഭവും തുടരും.

11:25 May 15

അടുത്ത 12 മണിക്കൂറിൽ ടൗട്ടെ ശക്തമായ ചുഴലിക്കാറ്റായി മാറും

ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്‌തമാകുന്നു. അടുത്ത 12 മണിക്കൂറിൽ ടൗട്ടെ ശക്തമായ ചുഴലിക്കാറ്റായി മാറും. തുടർന്ന് മണിക്കൂറിൽ 118 മുതൽ 166 കിലോ മീറ്റർ വരെ വേഗത്തിൽ വീശുന്ന അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

11:14 May 15

വിമാനസർവീസുകൾ റദ്ദാക്കി

ചുഴലിക്കാറ്റിനെയും മോശം കാലാവസ്ഥയെയും തുടർന്ന് ഈ മാസം 17 വരെയുള്ള വിമാന സർവീസുകൾ റദ്ദാക്കി. ചെന്നൈ, തിരുവനന്തപുരം, കൊച്ചി, ബെംഗളുരു, മുംബൈ, പൂനെ, ഗോവ, അഹമ്മദാബാദ് എയർപോർട്ടുകളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നും കണ്ണൂരിലേക്കുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയെന്ന് ഇൻഡിഗോ അറിയിച്ചു. 

10:43 May 15

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

10:35 May 15

ഇടുക്കി വട്ടവടയിൽ വ്യാപക നാശനഷ്‌ടം

ഇടുക്കി വട്ടവടയിൽ വ്യാപക നാശനഷ്‌ടം

രാത്രിയിൽ വട്ടവടയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. നിരവധി വീടുകൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മരം വീണും, മണ്ണിടിഞ്ഞും ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. നിരവധി പോസ്റ്റുകൾ നിലംപതിച്ചത് മൂലം പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.  

10:18 May 15

ടൗട്ടെ : അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി

ടൗട്ടെ ചുഴലിക്കാറ്റ് : തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാനായി പ്രധാനമന്ത്രി അടിയന്തരയോഗം വിളിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും എൻ.ഡി.എം.എ അധികൃതരും പങ്കെടുക്കും.  

10:18 May 15

മലങ്കര അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ തുറന്നു

മലങ്കര അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ തുറന്ന് വിട്ടു. 50 സെന്‍റീമീറ്റർ വീതം മൂന്ന് ഷട്ടറുകളും ഉയർത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കുക. സംസ്ഥാനത്ത് ഇടുക്കി ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ തൊടുപുഴ, മൂവാറ്റുപുഴ ആറിന് ഇരുവശവും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എംവിഐപി അധികൃതർ അറിയിച്ചു.  

10:01 May 15

ടൗട്ടെ : അഞ്ച്, വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ റെഡ് അലര്‍ട്ട്.

09:49 May 15

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം; ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി

ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കൊവിഡ് രൂക്ഷമായ ഇവിടെ നിന്നും ആന്‍റിജൻ പരിശോധന നടത്തിയാണ് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്. കൊവിഡ് സ്ഥിരീകരിക്കുന്നവരെ എഫ്.എൽ.സി .ടി കളിലേക്കാണ് മാറ്റുന്നത്. എൻ.ഡി.ആർ.എഫ് സംഘം ചെല്ലാനത്ത് എത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത്.  

09:47 May 15

കണ്ണൂരിൽ അടുത്ത മണിക്കൂറിൽ ശക്തമായ മഴയും കാറ്റും

കണ്ണൂരിൽ ഇന്നലെ വൈകിട്ട് പെയ്യുന്ന മഴ നിർത്താതെ തുടരുകയാണ്. നഗരത്തിലും മലയോര മേഖലകളിലും പെയ്യുന്നു. അടുത്ത മണിക്കൂറുകളിൽ കാറ്റും മഴയും ശക്തമാവുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 

09:46 May 15

വലിയതുറ പാലത്തിന് ചരിവ്; തൂണുകളിൽ വിള്ളലുകളും

തിരുവനന്തപുരത്തെ വലിയതുറ പാലത്തിന് ചരിവ് കണ്ടെത്തി. പാലത്തിന്‍റെ തൂണുകളിൽ വിള്ളലുകളും കണ്ടെത്തി. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് 20 മീറ്ററോളം ദൂരത്തിൽ തൂണുകൾ താഴ്ന്ന് കടലിലേക്ക് ഇറങ്ങിയ നിലയിലാണിപ്പോൾ. ശക്തമായി തുടരുന്ന മഴയിലും കനത്ത തിരയിലും തൂണുകൾക്കുണ്ടായ ബലക്ഷയമാണ് കാരണമെന്നാണ് നിഗമനം. പ്രവേശനം നിരോധിച്ച് പാലം അടച്ചിട്ടിരിക്കുകയാണ്.

09:11 May 15

അടുത്ത 24 മണിക്കൂറിൽ ശക്തിയാർജിച്ച് അതിശക്തമായ ചുഴലിക്കാറ്റായി ടൗട്ടെ മാറും

തിരുവനന്തപുരം : തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി മാറി. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി ടൗട്ടെ മാറും. തുടർത്ത് വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 18നോട് കൂടി ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

Last Updated : May 15, 2021, 6:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.