ETV Bharat / state

'ബിപോര്‍ജോയ്' തീവ്രചുഴലിക്കാറ്റായി; സംസ്ഥാനത്ത് 48 മണിക്കൂറിനകം കാലവര്‍ഷമെത്തും - Monsoon report

ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. കേരളത്തെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യപകമായി മഴ ലഭിക്കും. സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നും മുന്നറിയിപ്പ്.

ബിപോര്‍ജോയ്  ബിപോര്‍ജോയ് ചുഴലിക്കാറ്റ്  Cyclone Biporjoy  Biporjoy Cyclone  Biparjoy Cyclone  തീവ്രചുഴലിക്കാറ്റ്  കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യത  Cyclone Biporjoy at Arabian sea  weather report kerala  Monsoon report  rain warning
'ബിപോര്‍ജോയ്' തീവ്രചുഴലിക്കാറ്റായി ശക്‌തി പ്രാപിച്ചു
author img

By

Published : Jun 7, 2023, 10:57 AM IST

Updated : Jun 7, 2023, 1:49 PM IST

തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിന് മുകളിലുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 3 ദിവസം ചുഴലിക്കാറ്റ് വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗുജറാത്തിന് സമീപത്തുകൂടി ഒമാന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിലവിലെ വിലയിരുത്തല്‍. കേരളത്തെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കില്ലെങ്കിലും അടുത്ത് അഞ്ച് ദിവസം സംസ്ഥാനത്ത് വ്യപകമായി മഴ ലഭിക്കും. സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അറിയിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിനും കടലോര ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തി. ദുരന്തനിവാരണ വകുപ്പാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടല്‍ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ മത്സ്യബന്ധനത്തിൽ ഏര്‍പ്പെട്ടിരിക്കുന്നവരെ ഏറ്റവും അടുത്ത സുരക്ഷിത തീരത്തേക്ക് എത്തിക്കുന്നിനുള്ള നടപടി സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി.

കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകളൊഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു. കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളില്‍ കാമ്പുകള്‍ സജ്ജമാക്കാനും മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കാന്‍ ആവശ്യമായ സജ്ജീകരങ്ങള്‍ ഏര്‍പ്പെടുത്താനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറെ ചുമതലപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി. ചുഴലിക്കാറ്റ് ഭീഷണി ഒഴിയുന്നതുവരെ തീരദേശമേഖലകളില്‍ ഫിഷറീസ് വകുപ്പിന്‍റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്.

മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

48 മണിക്കൂറിനിടെ സംസ്ഥാനത്ത് കാലവര്‍ഷമെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായി മിനിക്കോയ് ദ്വീപില്‍ നിന്നും കാലവര്‍ഷക്കാറ്റ് മുന്നോട്ട് പോകുന്നതില്‍ തടസമുണ്ടായിട്ടുണ്ട്. എന്നാല്‍ ചുഴലിക്കാറ്റ് അകന്നുപോകുന്നതോടെ ഏതാനും ദിവസമായി ലക്ഷദ്വീപിലെത്തി നില്‍ക്കുന്ന കാലവര്‍ഷം കേരളത്തിലേക്ക് പ്രവേശിക്കാനുള്ള അനുകൂല സാഹചര്യം ഒരുങ്ങും. അതോടെ രണ്ടു ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തുമെന്നാണ് നിലവിലെ വിലയിരുത്തല്‍.

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യിപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ തെക്കന്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, ഗോവൻ തീരം, അറബിക്കടലിന്‍റെ മധ്യഭാഗം, മാലിദ്വീപ് മേഖല, ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

വടക്കന്‍ ഗുജറാത്ത് തീരത്തോട് ചേര്‍ന്നുള്ള വടക്കുകിഴക്കന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരം, എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

Last Updated : Jun 7, 2023, 1:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.