ETV Bharat / state

CWC Membership Ramesh Chennithala: 'അതൃപ്‌തി പരസ്യമാക്കി', അന്ന് മാനസിക സംഘർഷമുണ്ടായെന്നും ചെന്നിത്തല

Ramesh Chennithala clarifies his stand : എഐസിസി പ്രവർത്തക സമിതി (AICC working committee) പുനഃസംഘടനയിലെ അതൃപ്‌തി പ്രകടമാക്കി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ramesh Chennithala press meet  Ramesh Chennithala  CWC Membership Ramesh Chennithala  CWC Membership  Ramesh Chennithala on CWC Membership  Ramesh Chennithala clarifies his stand  congress working committee  രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല എഐസിസി പ്രവർത്തക സമിതി  എഐസിസി പ്രവർത്തക സമിതി  എഐസിസി പ്രവർത്തക സമിതി രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല വാർത്ത സമ്മേളനം  കോൺഗ്രസ്‌ പ്രവർത്തക സമിതി പുനസംഘടന  കോൺഗ്രസ്‌ പ്രവർത്തക സമിതി രമേശ് ചെന്നിത്തല  രമേശ് ചെന്നിത്തല അതൃപ്‌തി  എഐസിസി പുനസംഘടന രമേശ് ചെന്നിത്തല
CWC Membership Ramesh Chennithala
author img

By ETV Bharat Kerala Team

Published : Sep 11, 2023, 10:15 AM IST

Updated : Sep 11, 2023, 1:40 PM IST

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

തിരുവനന്തപുരം : കോൺഗ്രസ്‌ പ്രവർത്തക സമിതി പുനസംഘടനയിലെ അവഗണനയിൽ അതൃപ്‌തി തുറന്ന് പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവും മുൻപ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല (CWC Membership Ramesh Chennithala). കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് ഒഴിവാക്കിയതിൽ മാനസിക സംഘർഷം ഉണ്ടായി. പ്രവർത്തക സമിതി പ്രഖ്യാപിച്ചപ്പോൾ ചില പൊരുത്തക്കേടുകൾ തനിക്ക് തോന്നി, കഴിഞ്ഞ രണ്ടു വർഷമായി പാർട്ടിയിൽ പദവികൾ ഒന്നുമില്ലെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (Ramesh Chennithala clarifies his stand).

തനിക്ക് പറയാനുള്ളത് ഹൈക്കമാൻഡിനെ അറിയിക്കും. ഈ മാസം 16ന് ഹൈദരാബാദിൽ ചേരുന്ന ആദ്യ പ്രവർത്തകസമിതി യോഗത്തിൽ പങ്കെടുക്കും. തന്നെ പ്രതിപക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിൽ ചില അസ്വാഭാവികതകളുണ്ടെന്നും സ്ഥാനത്ത് നിന്ന് മാറ്റിയതിലല്ല, കൈകാര്യം ചെയ്‌ത രീതിയിലാണ് അതൃപ്‌തിയെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവർത്തകസമിതി നിയമന കാര്യത്തിലും അസ്വാഭാവികതകളുണ്ട്. രണ്ട് പതിറ്റാണ്ട് മുന്‍പ് ലഭിച്ച പദവിയില്‍ തന്നെ വീണ്ടും നിയമിച്ചപ്പോള്‍ അസ്വാഭാവികത തോന്നി. ഈ കാര്യത്തിൽ മാനസികമായി പ്രയാസമുണ്ട്. അത് തുറന്നുപറയുന്നതിന് മടിയില്ല. മറ്റൊരു പാർട്ടിയിൽ നിന്ന് വന്നയാളോ പോയ ആളോ അല്ല താൻ. ഏതൊരാൾക്കും ഉണ്ടാകുന്ന വിചാരവികാരങ്ങളുടെ ഭാഗമാണത്. അച്ചടക്കമുള്ള പ്രവർത്തകനായതിനാലാകാം തന്നെ ഉൾപ്പെടുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ ആർക്കും അപ്രാപ്യനായ ആളല്ല. തന്നെ ക്ഷണിതാവാക്കിയതിൽ നന്ദിയുണ്ട്. താൻ ഇനി എങ്ങനെ പ്രവർത്തിക്കണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

പ്രവർത്തക സമിതിയിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ അഭിനന്ദിച്ച അദ്ദേഹം എ കെ ആന്‍റണിയെ സമിതിയിൽ ഉൾപ്പെടുത്തിയത് പാർട്ടിക്ക് അലങ്കാരമാണെന്നും പറഞ്ഞു. കോണ്‍ഗ്രസിന്‍റെയും ഇന്ത്യയുടെയും അഭിമാനമായ നേതാവാണ് ശശി തരൂർ. ഒരു പദവിയും ഇല്ലെങ്കിലും താൻ പാർട്ടിയിൽ തുടരും. ഇടത് സർക്കാരിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകും. തനിക്ക് പറയാനുള്ളത് പൊതു സമൂഹത്തിന് മുന്നിൽ പറഞ്ഞ് വിഴുപ്പ് അലക്കാനില്ല. പ്രവർത്തക സമിതിയുമായി ബന്ധപ്പെട്ട് പറയാനുള്ളതെല്ലാം ഹൈക്കമാൻഡിനെ അറിയിക്കുമെന്നും രമേശ് ചെന്നിത്തല (Ramesh Chennithala) കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്‌ടപ്പെട്ടതിലായിരുന്നില്ല, അത് കൈകാര്യം ചെയ്‌ത രീതിയിലായിരുന്നു പ്രശ്‌നം. അതിൽ ആരോടും പരാതിയോ പരിഭവമോ താൻ പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നു മാറിയശേഷം ഇരുപത്തിനാല് മണിക്കൂറും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഒപ്പം കേരളത്തില്‍ ഒട്ടാകെ പ്രവര്‍ത്തിക്കുകയാണ് താൻ. ദേശീയ തലത്തില്‍ തന്‍റെ ജൂനിയറായ ധാരാളം പേര്‍ പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും ഇതെല്ലാം ആ ഘട്ടത്തില്‍ എന്നെ സ്വാധീനിച്ചെങ്കിലും ഇപ്പോള്‍ അതൊന്നും തന്നെ തന്‍റെ മനസ്സിനെയോ കോണ്‍ഗ്രസിനോടുള്ള സമര്‍പ്പണത്തെയോ ബാധിക്കുന്ന വിഷയമല്ല. മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടുന്നവരല്ല കോൺഗ്രസുകാരെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തില്‍ തന്‍റേതായ ചെറിയ പങ്ക് വഹിക്കാന്‍ കഴിഞ്ഞതിൽ ചാരിതാര്‍ഥ്യം ഉണ്ട്. ഈ വിജയത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുടെയും ഉത്തരവാദിത്തബോധം കൂടുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് ഒറ്റക്കെട്ടായി നീങ്ങാനാണ് കേരളത്തിലെ പാര്‍ട്ടിയും മുന്നണിയും തയാറാകുന്നത്. തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും കൂറ്റന്‍ വിജയങ്ങള്‍ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കും പകര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

'കെ സി വേണുഗോപാൽ തന്‍റെ സഹോദരൻ, അദ്ദേഹം തന്നെ ദ്രോഹിച്ചിട്ടില്ല': എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ ദ്രോഹിച്ചിട്ടില്ലെന്നും അദ്ദേഹം സഹോദര തുല്യനാണെന്നും അദ്ദേഹം പറഞ്ഞു. വേണുഗോപാലുമായി പരസ്‌പരം നല്ല ബന്ധമാണുള്ളത്. തനിക്കെതിരെ കെ സി വേണുഗോപാൽ നിൽക്കുമെന്ന് വിശ്വസിക്കുന്നില്ല. കെ സി വേണുഗോപാൽ ഉന്നത സ്ഥാനങ്ങളിൽ എത്തുന്നതിൽ തനിക്ക് സന്തോഷമാണുള്ളത്. തനിക്കെതിരെ പറഞ്ഞാലും കെ മുരളീധരനെതിരെ താൻ ഒന്നും പറയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Last Updated : Sep 11, 2023, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.