ETV Bharat / state

മകള്‍ക്കായി അമ്മ നടത്തുന്ന പോരാട്ടം:'കര്‍ട്ടന്‍' ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്‌തു - വിജയ്‌ സേതുപതി

പാവക്കുട്ടി ക്രിയേഷന്‍സിന്‍റെ ബാനറിലൊരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാളാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

curtain malayalam movie  curtain malayalam movie poster  curtain malayalam movie title poster  curtain malayalam movie cast and crew  latest malayalam movie  കര്‍ട്ടന്‍  കര്‍ട്ടന്‍ ടൈറ്റില്‍ പോസ്റ്റര്‍  സോണിയ അഗര്‍വാള്‍  കര്‍ട്ടന്‍  പാവക്കുട്ടി ക്രിയേഷന്‍  വിജയ്‌ സേതുപതി  അമ്‌ഹന്‍ റാഫി
Curtain Movie Poster
author img

By

Published : Jan 14, 2023, 9:29 AM IST

തിരുവനന്തപുരം: തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'കർട്ടൻ' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തു. തമിഴ് സൂപ്പര്‍ താരം വിജയ്‌ സേതുപതി, സംവിധായകന്‍ എം പദ്‌മകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ എന്നിവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പാവക്കുട്ടി ക്രിയേഷന്‍സിന്‍റ ബാനറിലൊരുങ്ങുന്ന ചിത്രം അമ്‌ഹന്‍ റാഫിയാണ് സംവിധാനം ചെയ്യുന്നത്.

മകൾക്ക് വേണ്ടി ഒരമ്മ നടത്തുന്ന പോരാട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം ഹൊറർ ഇമോഷണൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ജിനു.ഇ തോമസ് ആണ് നായകൻ. മെറീന മൈക്കിൾ, സിനോജ് വർഗീസ്, അമ്ഹൻ റാഫി, വി.കെ ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ സൂര്യലാൽ ശിവജി തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഷിജ ടി ജെ ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. സന്ദീപ് ശങ്കർ ആണ് ഛായാഗ്രഹണം. വൈശാഖ് എം സുകുമാരൻ ആണ് ചീഫ് അസോസിയേറ്റ്.

മുരളി അപ്പാടത്തും, സണ്ണി മാതവനും ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ദുർഗ വിശ്വനാഥ് ആണ്. അമ്ഹൻ റാഫി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ' കർട്ടൻ'.

ബ്രൂസ്‌ലി രാജേഷ് ആണ് ചിത്രത്തിൽ സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ഷൌക്കത്ത് മന്നലാംകുന്ന് ആണ് പ്രൊഡക്ഷൻ കൺട്രോളർ. തൃശൂരിലെ പൂമല, കുട്ടിക്കാനം, വാഗമൺ, ഏലപ്പാറ എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം എത്രയും വേഗം റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.