തിരുവനന്തപുരം: സർക്കാരിന്‍റെ ആരോഗ്യ രംഗത്തെ ഇപ്പോഴത്തെ കേരള മോഡൽ അപമാനമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഗർഭിണിക്ക് 14 മണിക്കൂർ ചികിത്സ വൈകിയതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച വ്യക്തിയെ ചികിത്സ കഴിഞ്ഞ് പുഴുവരിച്ച നിലയിൽ മടക്കി വീട്ടിലെത്തിച്ചതും ആരോഗ്യമേഖലയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ തുറന്നു കാട്ടുന്നു. സംസ്ഥാനത്തെ കൊവിഡ് ഇതര രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണ് ഉള്ളത്. സ്വകാര്യ പി.ആർ ഏജൻസികൾക്ക് കോടികൾ നൽകി പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ മാത്രമാണ് സർക്കാരിന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മികച്ച ആരോഗ്യ സംവിധാനമുള്ള സംസ്ഥാനമായിരുന്ന കേരളം കൊവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ആരോഗ്യ രംഗത്തെ ഇപ്പോഴത്തെ കേരള മോഡൽ അപമാനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - current Kerala model in the health sector is an insult
സംസ്ഥാനത്തെ കൊവിഡ് ഇതര രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണുള്ളത്. സ്വകാര്യ പി.ആർ ഏജൻസികൾക്ക് കോടികൾ നൽകി പ്രതിച്ഛായ വർധിപ്പിക്കുന്നതിൽ മാത്രമാണ് സർക്കാരിന്‍റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.